ഭാവനയും രൂപകൽപനയും കൈമുതലായുണ്ടോ? ആർക്കിടെക്ചർ, ഡിസൈൻ പഠിക്കാം
text_fieldsതിരുവനന്തപുരം: പ്ലസ് ടുവിനു ശേഷം മികച്ച തൊഴിലവസരവും വരുമാനവും പ്രദാനം ചെയുന്ന ആർക്കിടെക്ചർ (ബി. ആർക്ക്), ഡിസൈൻ (ബി. ഡിസൈൻ ) കോഴ്സുകളെക്കുറിച്ചറിയാൻ മാധ്യമത്തിെൻറ നേതൃത്വത്തിൽ തിങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. മേയ് 16ന് ഞായറാഴ്ച ഇന്ത്യൻ സമയം വൈകീട്ട് ഒൻപതിനാണ് വെബിനാർ.
ആഗോളതാപാനവും പ്രളയവും ഭൂമികുലുക്കവും തുടങ്ങി പ്രകൃതി ദുരന്തങ്ങളെ നേരിടാൻ കഴിയുന്ന ഡിസൈനുകൾക്കും മാസ്റ്റർ പ്ലാനുകൾക്കും ഇപ്പോൾ പ്രസക്തി ഏറെയാണ്. ഗ്രാമീണ-നഗര പ്ലാനിങ്, ലാൻഡ്സ്കേപ് ഡിസൈൻ, ഇൻറീരിയർ ഡിസൈൻ, കെട്ടിടങ്ങളുടെ പരിരക്ഷ, പരിസ്ഥിതിക്കിണങ്ങിയ നിർമാണം എന്നിവയിൽ ആർക്കിടെക്ചർ പ്രധാനമാണ്.
വിദേശത്തും ഇന്ത്യയിലും ഒരുപോലെ പ്രാധാന്യമുള്ള ഓട്ടോമൊബൈൽ ഡിസൈൻ, കമ്യൂണിക്കേഷൻ ഡിസൈൻ, ലൈഫ്സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ തുടങ്ങിയ കോഴ്സുകൾക്കും സാധ്യതകൾ ഏറെയാണ്. കോഴ്സുകൾ സ്വീകരിക്കുമ്പോൾ ഏറ്റവും മികച്ച സ്ഥാപനത്തിൽതന്നെ അഡ്മിഷൻ കിട്ടാൻ ശ്രമിക്കേണ്ടതും അത്യാവശ്യമാണ്. ആർക്കിടെക്ചറിന് സ്കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, ന്യൂഡല്‍ഹി, വിവിധ ഐ.ഐ.ടികൾ, എന്‍.ഐ.ടി.കൾ, സെൻറർ ഫോര്‍ എന്വയേൺമെൻറൽ പ്ലാനിങ് ആന്‍ഡ് ടെക്നോളജി അഹ്മദാബാദ് തുടങ്ങിയ സ്ഥാപനങ്ങൾ മികച്ച പഠനം സാധ്യമാക്കുന്നവയാണ്.
കൂടാതെ വിവിധ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുകളിലെയും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജികളിലെയും ഐ.ഐ.ടികളിലെയും ബാച്ലർ ഓഫ് ഡിസൈൻ, ബാച്ലർ ഓഫ് ഫാഷൻ മാനേജ്മെൻറ് എന്നീ കോഴ്സുകളും ഉയർന്ന നിലവാരം പുലർത്തുന്നവയാണ്.
കോഴ്സുകൾക്ക് എങ്ങനെയാണ് പ്രവേശനം ലഭിക്കുക, ഏതൊക്കെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് കോഴ്സുകൾ ലഭ്യമായിട്ടുള്ളത്, അതിെൻറ കടമ്പകൾ എന്തെല്ലാം തുടങ്ങിയ ചോദ്യങ്ങൾക്ക് അഹ്മദാബാദ് കേന്ദ്രമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽനിന്നും ഓട്ടോമൊബൈൽ ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ വിബു സുരേന്ദ്രൻ, സൂരജ് രജിനാൾഡ് (ആർക്കിടെക്ചർ അധ്യാപകൻ, തിങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ) എന്നിവർ മറുപടി നൽകുന്നു. വെബിനാറിൽ രജിസ്റ്റർ ചെയ്യാൻ . www.madhyamam.com/webinar, ഫോൺ : +91 8086111216
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.