ഇങ്ങനെ കടംവാങ്ങി ജീവിക്കാൻ കഴിയുമോ? കിഫ്ബിക്കും സർക്കാറിനുമെതിരെ ഇ. ശ്രീധരൻ
text_fieldsതിരുവനന്തപുരം: ബി.ജെ.പിയിൽ ചേരുമെന്നും പാർ്ടിട പറഞ്ഞാൽ മത്സരിക്കുമെന്നും വ്യക്തമാക്കിയതിന് പിന്നാലെ സംസ്ഥാന സർക്കാറിനും കിഫ്ബിക്കുമെതിരെ രൂക്ഷവിമർശനവുമായി ഇ. ശ്രീധരൻ. കേരളത്തിന് ഏറ്റവും ദ്രോഹം ചെയ്തിരിക്കുന്നത് കിഫ്ബിയാണ്. ഇങ്ങനെ കടംവാങ്ങി കടംവാങ്ങി നമുക്ക് ജീവിക്കാൻ കഴിയുമോ എന്നും ഇതെല്ലാം ആര് വീട്ടുമെന്നും അദ്ദേഹം ചോദിച്ചു.
ഇന്ന് ഓരോ കേരളീയന്‍റെ തലയിലും 1.2 ലക്ഷം കടമാണുള്ളത്. കിഫ്ബി കടംവാങ്ങി ചെയ്ത പണികൾ ഒന്നും ലാഭകരമല്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു. ആരോഗ്യമേഖലയിൽ ഈ സർക്കാർ ചില നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ മേഖലയിൽ ഒന്നും ചെയ്തിട്ടില്ലെന്ന് ഇ. ശ്രീധരൻ പറഞ്ഞു. ആരോഗ്യമേഖലയിലെ വികസനത്തിനുള്ള ക്രെഡിറ്റ് ശൈലജ ടീച്ചർക്ക് നൽകണമെന്നും ശ്രീധരൻ പറഞ്ഞു.
പല റെയിൽവേ പ്രോജക്റ്റും എൽ.ഡി.എഫ് സർക്കാർ വേണ്ടെന്ന് വച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലമ്പൂർ നഞ്ചംകോട് ലൈൻ, തിരുവന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ എന്നിവ ഒന്നും നടപ്പാക്കാതെ അവർക്ക് സൗകര്യം പോലെ, പേര് വർദ്ധിപ്പിക്കുന്ന പ്രോജക്റ്റുകളാണ് എടുക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു.
പ്രളയം ഉണ്ടായതിന്‍റെ കാരണം പോലും സർക്കാറിന് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. മനുഷ്യനിർമിതമാണ് പ്രളയമെന്നും ഒരു വിദഗ്ദ്ധ സമിതി ഉണ്ടാക്കി പ്രളയത്തിന്റെ കാരണവും വരാതിരിക്കാന്‍ എന്ത് ചെയ്യണം എന്നും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.