‘ഇവൾ മാലിക്കാരിയാണോ? അല്ല, എന്റെ മകളാണ്’ അധ്യാപികയുടെ കുറിപ്പ് വൈറലാകുന്നു
text_fieldsപൗരത്വ നിയമത്തിന്റെ കരാള ഹസ്തങ്ങൾ സ്വന്തം വീട്ടുമുറ്റത്തും കയറിവരുന്നൊരു അനുഭവം പങ്കുവെക്കുന്ന അധ്യാപികയുടെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തത്.
മകളെ കുറച്ചു ദിവസത്തേക്ക് ഇന്ത്യക്കാരിയല്ലാതാക്കിയ പിഴവ് വെറും ക്ലെറിക്കൽ മിസ്റ്റേക്ക് എന്നു നിസാരമായി പറയുമ്പോഴും ഉദ്യോഗസ്ഥരിൽ നിന്നുയർന്ന ചോദ്യങ്ങളിലെ ആപത് സൂചനയും ആ ദിവസങ്ങളിൽ തങ്ങളനുഭവിച്ച മാനസിക സംഘർഷത്തിന്റെ വ്യാപ്തിയും കാണിക്കുന്നതാണ് വുമൻ ജസ്റ്റിസ് മൂവ്മെന്റ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും അധ്യാപികയും ആക്ടിവിസ്റ്റുമായ മുംതാസ് ബീഗത്തിന്റെ ഫേസ്ബുക് പോസ്റ്റ്.
‘പെട്ടെന്നൊരുനാൾ ആധാർ ഓഫീസിൽ നിന്നും വന്ന ലെറ്റർ ആണിത്. വെറും Clerical mistake കൊണ്ട് എന്റ്റെ മോളെ കുറച്ചുദിവസങ്ങൾ ഇന്ത്യക്കാരിയല്ലാതാക്കിയത് ബി.ജെ.പി സർക്കാറാണ്....അവൾ ഞങ്ങളുടെ മകളാണെന്നും ഇന്ത്യക്കാരിയാണെന്നും തെളിയിക്കേണ്ടുന്ന രേഖകൾക്കായി മോളുടെ സ്കൂൾ മുടക്കി കുറേ ഓടേണ്ടി വന്നു. തിരുവനന്തപുരം റീജ്യനൽ ഓഫീസിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥയുടെ ചോദ്യം
1) ഇവൾ മാലിക്കാരിയാണോ ?
ഉത്തരം: അല്ല,എന്റ്റെ മകളാണ്. (ബർത് സർട്ടിഫിക്കറ്റും എന്റ്റെ രേഖകളും കാണിച്ചു)
പോസ്റ്റിന്റെ പൂർണരൂപം..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.