തെരുവുനായ് ശല്യത്തിന് പരിഹാരം ഉണ്ടോ? സ്റ്റാര്‍ട്ടപ് മിഷന്‍ ആശയങ്ങള്‍ തേടുന്നു
text_fieldsതിരുവനന്തപുരം: തെരുവുനായ്ക്കളും പേവിഷബാധയും കാരണമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആശയങ്ങള്‍ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ 'ഐഡിയാത്തോണ്‍' സംഘടിപ്പിക്കുന്നു. സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമൊപ്പം മികച്ച ആശയങ്ങള്‍ നൽകാന്‍ കഴിയുന്ന വ്യക്തികള്‍ക്കും പങ്കെടുക്കാം. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന പ്രായോഗികവും സുസ്ഥിരവുമായ ആശയങ്ങളും പദ്ധതികളുമാണ് പ്രതീക്ഷിക്കുന്നത്.
തെരുവുനായ്ക്കളുടെ ഫലപ്രദമായ നിയന്ത്രണവും പ്രതിരോധ കുത്തിവെപ്പും പേവിഷബാധ നിര്‍മാര്‍ജനത്തിന്‍റെ ആദ്യപടിയാണ്. പ്രതിരോധ കുത്തിവെപ്പ്, ബോധവത്കരണം, ശുചീകരണ കാൈമ്പനുകള്‍, തെരുവുനായ്ക്കളെ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍, ഇതിനുവേണ്ട പരിശീലനം നൽകല്‍, തെരുവുനായ്ക്കള്‍ക്കുള്ള ഷെല്‍ട്ടറുകള്‍, നായ്ക്കളുടെ പുനരധിവാസം, നായ്ക്കളുടെ ദത്തെടുക്കല്‍ പ്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യക്തികള്‍ക്കും നിര്‍ദേശിക്കാം.
മികച്ച ആശയങ്ങൾ നടപ്പാക്കുന്നതിന് കെ.എസ്.യു.എം സാമ്പത്തികവും സാങ്കേതികവുമായ സഹായം നല്‍കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും https://solutions.startupmission.in/ സന്ദര്‍ശിക്കുക. രജിസ്ട്രേഷനുള്ള അവസാന തീയതി: ഒക്ടോബര്‍ 10.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.