Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്​ അതിതീവ്ര...

വയനാട്​ അതിതീവ്ര ദുരന്തമോ? തീരുമാനം രണ്ടാഴ്ചക്കകമെന്ന്​ കേന്ദ്രം

text_fields
bookmark_border
Wayanad Landslide
cancel

കൊ​ച്ചി: വ​യ​നാ​ട്​ ഉ​രു​ൾ​പൊ​ട്ട​ൽ അ​തി​തീ​വ്ര ദു​ര​ന്ത​മാ​യി (ലെ​വ​ൽ 3) പ്ര​ഖ്യാ​പി​ക്കാ​നാ​വു​​മോ എ​ന്ന​ത്​ സം​ബ​ന്ധി​ച്ച തീ​രു​മാ​നം ര​ണ്ടാ​ഴ്ച​ക്ക​ക​മു​ണ്ടാ​കു​മെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ. ഉ​ന്ന​ത​ത​ല യോ​ഗം ര​ണ്ടാ​ഴ്ച​ക്ക​കം ചേ​രു​ന്നു​ണ്ടെ​ന്നും അ​തി​ൽ തീ​രു​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കേ​ന്ദ്ര​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ. സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ കോ​ട​തി​യെ അ​റി​യി​ച്ചു. വ​യ​നാ​ട്​ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഹൈ​കോ​ട​തി സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്ക​വേ​യാ​ണ്​ ​ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

തു​ട​ർ ഉ​ത്ത​ര​വു​ക​ൾ​ക്കാ​യി സ​മി​തി തീ​രു​മാ​നം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ ജ​സ്റ്റി​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, ജ​സ്റ്റി​സ്​ ​കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ ഹ​ര​ജി വീ​ണ്ടും ന​വം​ബ​ർ 15ന്​ ​പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. മു​ണ്ട​​ക്കൈ-​ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ലി​നെ അ​തി​തീ​വ്ര​ദു​ര​ന്ത​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് അ​മി​ക്ക​സ്‌​ക്യൂ​റി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സം​സ്ഥാ​ന​ത്തി​ന് കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ളും ആ​ഗോ​ള​ത​ല​ത്തി​ൽ സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കാ​നും ഇ​ത്​ വ​ഴി​യൊ​രു​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ദു​ര​ന്ത​ത്തി​ൽ ന​ഷ്ട​മാ​യ മ​നു​ഷ്യ ജീ​വ​നു​ക​ൾ, ക​ന്നു​കാ​ലി​ക​ൾ, വി​ള​ക​ൾ, സ്വ​ത്ത്, ത​ക​ർ​ന്ന പാ​ല​ങ്ങ​ൾ, റോ​ഡു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​മ്പോ​ൾ അ​തി​തീ​വ്ര​ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്നു. ഈ ​റി​​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ നി​ല​പാ​ട്​ കോ​ട​തി തേ​ടി​യി​രു​ന്നു. വ​യ​നാ​ട്​ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണം ബാ​ങ്കു​ക​ളി​ലൂ​​ടെ​യോ ട്ര​ഷ​റി മു​ഖേ​ന​യോ ആ​ക്കാ​നു​ള്ള സാ​ധ്യ​ത തേ​ട​ണ​മെ​ന്നും ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ കോ​ട​തി വാ​ക്കാ​ൽ നി​ർ​ദേ​ശി​ച്ചു.

ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണം വൈ​കു​ന്ന​തു​സം​ബ​ന്ധി​ച്ച മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഈ ​നി​ർ​ദേ​ശം. ദു​രി​ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്ക് ദി​വ​സം 300 രൂ​പ വീ​തം ന​ൽ​കു​ന്ന ഉ​പ​ജീ​വ​ന സ​ഹാ​യം ന​വം​ബ​ർ 30 വ​രെ നീ​ട്ടി​യ​താ​യി സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചു. നേ​ര​േ​ത്ത നി​ശ്ച​യി​ച്ച കാ​ലാ​വ​ധി ഇ​ന്ന് തീ​രാ​നി​രി​ക്കുകയായിരുന്നു. ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​ടു​ത്ത ത​വ​ണ കേ​സ്​ പ​രി​ഗ​ണി​ക്കു​മ്പോ​ൾ അ​റി​യി​ക്ക​ണ​മെ​ന്ന്​ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി, കേ​ന്ദ്ര പ​രി​സ്ഥി​തി സെ​ക്ര​ട്ട​റി, നാ​ഷ​ന​ൽ ഹൈ​വേ അ​തോ​റി​റ്റി എ​ന്നി​വ​ർ​ക്ക്​ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

പ​രി​സ്ഥി​തി ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടാ​ൻ റി​സ്ക്​ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ രാ​ജ്യം മു​ഴു​വ​ൻ ച​ർ​ച്ച ന​ട​ക്കു​മ്പോ​ൾ കേ​ന്ദ്ര സ​ർ​ക്കാ​റും സ്വ​കാ​ര്യ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ളു​മ​ട​ക്ക​മു​ള്ള​വ​രു​മാ​യി ചേ​ർ​ന്ന്​ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ കേ​ര​ള​ത്തി​ന്​ സ​മ​യ​മാ​യി​ല്ലേ​യെ​ന്ന്​ കോ​ട​തി ആ​രാ​ഞ്ഞി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്ക്​ 2021ൽ ​രൂ​പ​വ​ത്​​ക​രി​ച്ച ഉ​ന്ന​ത​ത​ല സ​മി​തി​യു​ടെ അ​ന്തി​മ റി​പ്പോ​ർ​ട്ട്​ കാ​ത്തി​രി​ക്കു​ന്ന​താ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideExtreme disasterRisk insurance plan
News Summary - Is Wayanad an extreme disaster?
Next Story