സംഗീത സംവിധായകൻ െഎസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു
text_fieldsചെന്നൈ: മലയാളത്തിലെ സമാന്തര സിനിമകൾക്ക് പശ്ചാത്തല സംഗീതം ഒരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി (72) അന്തരിച്ചു. വ്യാഴാഴ്ച ൈവകീട്ട് ചെന്നൈയിലായിരുന്നു അന്ത്യം. മലയാളത്തിന് പുറമെ കന്നട, തമിഴ്, തെലുഗ്, ഹിന്ദി സിനിമകൾക്കും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.
ഗിരീഷ് കാസറവള്ളി, ഷാജി എൻ. കരുൺ, ടി.വി. ചന്ദ്രൻ ഉൾപ്പെടെ പ്രമുഖ സംവിധായകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായിരുന്നു. ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ഗിരീഷ് കാസറവള്ളിയുടെ കന്നട സിനിമ 'തായി സാഹിബ' മുതൽ ഒടുവിൽ ഇറങ്ങിയ 'കൂർമാവതാര' വരെയുള്ളവക്ക് പശ്ചാത്തല സംഗീതമൊരുക്കി.
സലീം അഹ്മദിെൻറ 'ആദാമിെൻറ മകൻ അബു'വിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ അവാർഡ് നേടി. 2002, 03, 04 വർഷങ്ങളിൽ തുടർച്ചയായി ഭവം, മാർഗം, സഞ്ചാരം, ഒരിടം എന്നീ സിനിമകളിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
സംവിധാനം, തിരക്കഥാരചന എന്നിവയിൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പി.ജി ഡിപ്ലോമ നേടിയിട്ടുണ്ട്. ലണ്ടൻ ട്രിനിറ്റി കോളജ് ഒാഫ് മ്യൂസിക്കിൽ പിയാനോ കോഴ്സ് പൂർത്തിയാക്കി. മുൻ എം.പി ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകനാണ്. ചിത്രയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.