െഎ.എസ്.സി പരീക്ഷ: ഒന്നാം റാങ്ക് ഗോകുൽ പ്രസാദിന്
text_fieldsകാവനാട് (കൊല്ലം): ഐ.എസ്.സി 12ാം ക്ലാസ് പരീക്ഷയിൽ കൊല്ലം ട്രിനിറ്റി ലൈസിയത്തിലെ ആർ. ഗോകുൽ പ്രസാദിന് സംസ്ഥാനത്ത് ഒന്നാം റാങ്ക്. 400ൽ 393 മാർക്കാണ് ഗോകുൽ നേടിയത്. മൂന്ന് വിഷയങ്ങൾക്ക് മുഴുവൻ മാർക്ക് ലഭിച്ചു. കാവാട് മീത്തുചേരി വിശ്വഭവനിൽ ബിസിസുകാരൻ രാജേന്ദ്രപ്രസാദിെൻറയും ദീപയുടെയും മകനാണ്.
ഐ.സി.എസ്.ഇ പരീക്ഷയിൽ ജില്ലയിൽ ഏറ്റവുംമികച്ച വിജയം നേടിയിരുന്നു. അന്ന് 97.5 ശതമാനം മാർക്കാണ് ലഭിച്ചത്. സ്കൂൾ പ്രിൻസിപ്പലിെൻറയും അധ്യാപകരുടെയും പിന്തുണമൂലമാണ് റാങ്ക് നേടാനായതെന്ന് ഗോകുൽ പ്രസാദ് പറഞ്ഞു. സഹോദരൻ അനന്തുപ്രസാദ് ഒന്നാംവർഷ മറൈൻ എൻജിനീയറിങ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.