മുസ്ലിം യുവാക്കൾക്ക് െഎ.എസ് ബന്ധം ആരോപിക്കുന്ന അഭിഭാഷകനെ ശിക്ഷിച്ചു
text_fieldsകൊച്ചി: മുസ്ലിം യുവാക്കൾക്ക് െഎ.എസ് ബന്ധം ആേരാപിച്ച് സ്ഥിരമായി ഹരജി നൽകുന്ന അഭിഭാഷകനെ കോടതിയലക്ഷ്യ കേസിൽ ഹൈകോടതി ശിക്ഷിച്ചു. അഡ്വക്കറ്റ് സി.കെ മോഹനനെയാണ് മൂന്ന് മാസത്തെ തടവിനും ആയിരം രൂപ പിഴക്കും ഹൈകോടതി ശിക്ഷിച്ചത്. പിന്നീട് ജാമ്യം അനുവദിച്ചു.
മുസ്ലിം യുവാക്കൾ എതിര്‍കക്ഷികളാകുന്ന ഹേബിയസ് കോര്‍പസ് കേസുകളിലാണ് അഭിഭാഷകനായ മോഹനൻ െഎ. എസ് ബന്ധം ആരോപിക്കുന്നത്. കാണാതായ യുവതികളുടെ രക്ഷിതാക്കള്‍ക്കുവേണ്ടി ഹരജി സമർപ്പിക്കുേമ്പാൾ യുവാക്കൾക്ക് െഎ.എസ് ബന്ധമുണ്ടെന്നും ലൗ ജിഹാദാണെന്നും മോഹനൻ സ്ഥിരമായി ആരോപിക്കുമായിരുന്നു. ഐ.എസ് ബന്ധമുള്ള യുവാവ് പെണ്‍കുട്ടിയെ സംഘടനയില്‍ ചേര്‍ക്കാനും തീവ്രവാദിയാക്കാനും തട്ടിയെടുത്ത് വിദേശരാജ്യങ്ങളിലേക്ക് കടത്തിയെന്നാണ് എല്ലാ ഹരജികളിലും ഈ അഭിഭാഷകന്‍ ആരോപിക്കാറുള്ളത്. ഇതിന്‍െറ പശ്ചാത്തലത്തില്‍ നാളുകള്‍ക്കുമുമ്പ് കോടതിയുടെ നിര്‍ദേശപ്രകാരം പൊലീസ് അന്വേഷണം നടത്തുകയും ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
വീണ്ടും സമാന ഹരജികളില്‍ ഇതേ വാചകങ്ങള്‍തന്നെ ആവര്‍ത്തിച്ചാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. സ്ഥിരമായി ഒരേ ആരോപണം ഉന്നയിക്കുന്ന അഭിഭാഷകനോട് മറ്റൊരു ഹരജിയില്‍ ഹാജരാകവെ ഇതേക്കുറിച്ച് കോടതി ആരാഞ്ഞു. ഇത് ശരിയായ നടപടിയല്ലെന്ന താക്കീതും നല്‍കി. എന്നാല്‍, ഇതിന്‍െറ പേരില്‍ അഭിഭാഷകന്‍ ജഡ്ജിമാരോട് കയര്‍ത്തുസംസാരിച്ചു. ഇതിനെ തുടർന്നാണ് ഹൈകോടതി മോഹനനെതിരെ കോടതിയലക്ഷ്യ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.