ഐ.എസ് കേസ്: പാലക്കാട് സ്വദേശി അറസ്റ്റിൽ
text_fieldsകൊച്ചി: കാസർകോട് ഐ.എസ് കേസുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശിയെ എൻ.ഐ.എ സംഘം കൊച്ചി യിൽ അറസ്റ്റുചെയ്തു. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത പാലക്കാട് കൊല്ലേങ്കാട് സ്വ ദേശി അബൂ ദുജിന എന്നറിയപ്പെടുന്ന റിയാസ് അബൂബക്കറിനെയാണ് (29) ചോദ്യം ചെയ്യലിനു ശേഷം ത ിങ്കളാഴ്ച വൈകി അറസ്റ്റുചെയ്തത്.
തീവ്രവാദ പ്രവർത്തനത്തിനായി ഗൂഡാലോചന നടത് തി എന്ന കുറ്റമാണ് പ്രതിക്കെതിരെ എൻ.ഐ.എ ആരോപിച്ചിട്ടുള്ളത്. ഇപ്പോൾ അഫ്ഗാനിൽ കഴിയുന് ന ഐ.എസ് കേസുകളിലെ മുഖ്യ സൂത്രധാരൻ കാസർകോട് സ്വദേശി അബ്ദുൽ റാഷിദ് അബ്ദുല്ലയു മായി ഓൺലൈനിലൂടെ ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. കൂടാതെ, വണ്ടൂർ ഐ.എസ് കേസിലെ പ്രതിയായ സിറിയയിൽ ഉള്ളതായി സംശയിക്കുന്ന അബ്ദുൽ ഖയ്യൂമുമായും പ്രതി ബന്ധം സ്ഥാപിച്ചിരുന്നതായി എൻ.ഐ.എ പറഞ്ഞു. ശ്രീലങ്കൻ ആക്രമണത്തിെൻറ സൂത്രധാരനെന്ന് സംശയിക്കുന്ന സഹറാൻ ഹാഷിമിൻറെ പ്രസംഗങ്ങളും വിഡിയോകളും ഒരു വർഷത്തോളമായി ഇയാൾ പിന്തുടർന്നതായി എൻ.ഐ.എ പറയുന്നു.
അതേസമയം ചോദ്യം ചെയ്ത മറ്റു നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദേശിച്ച് നോട്ടീസ് നൽകിയ കാസർകോട് കളിയങ്ങാട് അഹമ്മദ് അറഫാത്ത്, ൈനൻമാർമൂല അബൂബക്കർ സിദ്ദീഖ് എന്നിവരെയും ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരായ മറ്റ് രണ്ട് പേരെയുമാണ് അന്വേഷണ സംഘം കൊച്ചിയിലെ എൻ.െഎ.എ ഒാഫീസിൽ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ മൊബൈൽ ഫോണുകൾ, സിംകാർഡുകൾ, മെമ്മറി കാർഡുകൾ, പെൻഡ്രൈവുകൾ, സി.ഡികൾ എന്നിവ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്തവയിൽ ഡിജിറ്റൽ രേഖകൾ ഫോറൻസിക് പരിശോധനക്കായി അയക്കും. ശ്രീലങ്കൻ കേസുകളുമായി ബന്ധമില്ലെന്നും എൻ.ഐ.എ കൂട്ടിച്ചേർത്തു.
റിയാസ് നിരപരാധിയെന്ന് ബന്ധുക്കൾ
പാലക്കാട്: ശ്രീലങ്കൻ സ്ഫോടനത്തിെൻറ പശ്ചാത്തലത്തില് എൻ.െഎ.എ അറസ്റ്റുചെയ്ത കൊല്ലേങ്കാട് കാമ്പ്രത്ത്ചള്ള സ്വദേശിയായ റിയാസ് അബൂബക്കർ നിരപരാധിയാണെന്ന് ബന്ധുക്കൾ. ഏതാനും വർഷം മുമ്പ് സലഫി ആശയങ്ങളിൽ ആകൃഷ്ടനായി ആ വഴി തെരഞ്ഞെടുത്ത റിയാസിന് പ്രത്യേക സംഘടന ബന്ധമുള്ളതായി അറിവില്ലെന്ന് സഹോദരൻ ഇല്ല്യാസ് പറഞ്ഞു.
തീവ്ര സലഫി ചിന്തകൾ ഉപേക്ഷിക്കാൻ തങ്ങൾ ഉപദേശിച്ചിരുന്നെങ്കിലും റിയാസ് ഇതിൽ ഉറച്ചുനിൽക്കുകയായിരുന്നു. ബിരുദധാരിയായ റിയാസ് േസാഷ്യൽ മീഡിയയിൽ സജീവമാണ്. പ്രവാചക വചനങ്ങളും സലഫി ആശയങ്ങളുമാണ് പ്രധാനമായും ഫേസ്ബുക്ക് വഴി ഷെയർ ചെയ്യുന്നത്. ഫേസ്ബുക്ക് പോസ്റ്റുകളുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ടെന്നും റിയാസിനെ ചോദ്യം ചെയ്യണമെന്നുമാണ് ഞായറാഴ്ച വീട്ടിലെത്തിയ എൻ.െഎ.എ ഉദ്യോഗസ്ഥർ അറിയിച്ചത്.
വീട് പൂർണമായും പരിശോധിച്ചാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. വീട്ടിൽനിന്ന് ഒന്നും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. കാമ്പ്രത്ത്ചള്ള ചപ്പക്കാടാണ് റിയാസിെൻറ കുടുംബം താമസിച്ചിരുന്നത്. രണ്ട് വർഷം മുമ്പാണ് ചുള്ളിയാർമേട് അക്ഷയ നഗറിൽ വീടുവെച്ച് താമസം മാറിയത്.
കാമ്പ്രത്ത്ചള്ളയിൽ അത്തറിേൻറയും തൊപ്പിയുടേയും കച്ചവടം നടത്തുകയാണ് അവിവാഹിതനായ റിയാസ്. മാതാപിതാക്കളെ തുണിക്കച്ചവടത്തിൽ സഹായിക്കുന്നുമുണ്ട്. ഇതിനപ്പുറം ഏതെങ്കിലും കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുകയോ പുറത്തുപോകുകയോ ചെയ്തിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കൊച്ചി എൻ.െഎ.എ ഒാഫിസിലാണ് റിയാസിനെ ചോദ്യം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.