െഎ.എസ് ബന്ധം: കണ്ണൂരിൽ അഞ്ചുപേർ പിടിയിൽ
text_fieldsകണ്ണൂർ: െഎ.എസ് ബന്ധം സംശയിക്കുന്ന മൂന്നുപേരെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശികളായ അഞ്ചുപേർ സിറിയയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു. മുണ്ടേരി കൈപ്പക്കയിൽ മിഥിലാജ് (26), മയ്യിൽ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി. അബ്ദുൽ റസാഖ് (24), മുണ്ടേരി പടന്നോട്ട്മെട്ട എം.വി ഹൗസിൽ എം.വി. റാഷിദ് (23) എന്നിവരാണ് പിടിയിലായത്. മറ്റ് രണ്ടുപേർ കൂടി പൊലീസ് കസ്റ്റഡിയിലുള്ളതായാണ് വിവരം.
കണ്ണൂർ ചാലാട് സ്വദേശി ഷഹനാദ് (25), വളപട്ടണം മൂപ്പൻപാറ സ്വദേശി റിഷാൽ (30), പാപ്പിനിശ്ശേരി പഴഞ്ചിറപ്പള്ളി ഷമീർ (48), ഷമീറിെൻറ മകൻ സഫ്വാൻ (20), പാപ്പിനിശ്ശേരിയിലെ ഷജിൽ എന്നിവരാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. വളപട്ടണം മൂപ്പൻപാറ സ്വദേശികളായ മനാഫ്, ഷബീർ, ചക്കരക്കല്ല് കുറ്റ്യാട്ടൂർ സ്വദേശി ഖയ്യൂം എന്നിവർ സിറിയയിൽ െഎ.എസിനൊപ്പം ചേർന്ന് യുദ്ധമുഖത്ത് പ്രവർത്തിക്കുന്നതായി വിവരമുണ്ടെന്നും പൊലീസ് പറഞ്ഞു. വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്ത മൂന്നുപേർ തുർക്കി വഴി സിറിയയിലേക്ക് കടക്കാൻ ശ്രമിക്കവേ, തുർക്കി പൊലീസ് പിടികൂടി തിരിച്ചയച്ചവരാണെന്ന് കണ്ണൂർ ഡിൈവ.എസ്.പി പി.പി. സദാനന്ദൻ പറഞ്ഞു.
നാലു മാസം മുമ്പാണ് ഇവർ തുർക്കിയിൽനിന്ന് ഇന്ത്യയിലെത്തിയത്. ഇസ്തംബൂളിൽ നാല് മാസത്തോളം ചെലവഴിച്ച ശേഷമാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്. ചോദ്യം ചെയ്ത് െഎ.എസ് ബന്ധം സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.
നിരോധിത ഭീകര സംഘടനയിൽ ചേർന്നു, ഇന്ത്യക്കെതിരെ യുദ്ധം നടത്താെനാരുങ്ങി തുടങ്ങി യു.എ.പി.എ നിയമത്തിലെ 38,39 വകുപ്പുകളാണ് ചുമത്തിയത്. തലശ്ശേരി സ്വദേശി ഹംസ എന്നയാളുടെ സ്വാധീനത്തിലാണ് ജില്ലയിൽ നിന്നുള്ളവർ െഎ.എസിലേക്ക് പോകുന്നതെന്ന് പൊലീസ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.