െഎ.എസ് ബന്ധം: രണ്ടുപേർകൂടി അറസ്റ്റിൽ
text_fieldsകണ്ണൂർ: െഎ.എസ് ബന്ധം സംശയിക്കുന്ന രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ചിറക്കര എസ്.എസ് റോഡ് തൗഫീഖിലെ യു.കെ. ഹംസ (57), തലശ്ശേരി ചേറ്റംകുന്ന് ൈസനാസിൽ മനോഫ് റഹ്മാൻ (42) എന്നിവരാണ് പിടിയിലായത്. ഇതോടെ െഎ.എസ് ബന്ധത്തിെൻറ പേരിൽ കണ്ണൂരിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. തുർക്കിവഴി സിറിയയിലേക്ക് കടക്കാൻ ശ്രമിക്കവെ, തുർക്കി പൊലീസ് പിടികൂടി തിരിച്ചയച്ച മുണ്ടേരി കൈപ്പക്കയിൽ മിഥിലാജ് (26), മയ്യിൽ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി. അബ്ദുൽ റസാഖ് (24), മുണ്ടേരി പടന്നോട്ട്മെട്ട എം.വി ഹൗസിൽ എം.വി. റാഷിദ് (23) എന്നിവെര ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയുടെ ചേംബറിൽ ഹാജരാക്കിയ അഞ്ചുപേരെയും നവംബർ 25 വരെ റിമാൻഡ്ചെയ്തു.
കണ്ണൂർ, കാസർകോട് ജില്ലകളിലെ െഎ.എസിെൻറ മുഖ്യകണ്ണിയാണ് യു.കെ. ഹംസയെന്ന് പൊലീസ് പറഞ്ഞു. െഎ.എസിെൻറ തീവ്ര ആശയത്തിലേക്ക് ആകൃഷ്ടരായവരിൽ പലർക്കും ഇയാളുമായി ബന്ധമുണ്ട്. 20 വർഷത്തിലേറെ ബഹ്റൈനിൽ പാചകക്കാരനായി ജോലിചെയ്തിരുന്ന ഇയാൾ അവിടെവെച്ചാണ് തീവ്രവാദവുമായി ബന്ധപ്പെടുന്നത്. നാട്ടിലെത്തിയശേഷം തലശ്ശേരി കേന്ദ്രീകരിച്ച് കാറ്ററിങ് ബിസിനസ് നടത്തിവരുന്നതിനിടെ െഎ.എസിലേക്ക് ആളെക്കൂട്ടുന്നതിലും മുഴുകി. ഹംസവഴിയാണ് മനോഫ് റഹ്മാൻ െഎ.എസ് ആശയവുമായി അടുക്കുന്നത്. ഇയാൾ ആറു മാസം മുമ്പ് സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മംഗളൂരു വിമാനത്താവളത്തിൽനിന്ന് ഗൾഫ് വഴി സിറിയയിലേക്ക് കടക്കാനായിരുന്നു ശ്രമം. ഇതേക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതനുസരിച്ചാണ് യാത്ര മുടക്കിയത്. ബുധനാഴ്ച അറസ്റ്റിലായ മിഥിലാജ്, എം.വി. റാഷിദ് എന്നിവരുടെ മുേണ്ടരിയിലെ വീട്ടിൽ പൊലീസ് വ്യാഴാഴ്ച റെയ്ഡ് നടത്തി. തുർക്കിയുടെ കറൻസി, ചില ലഘുലേഖകൾ എന്നിവ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. യു.എ.പി.എ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.