അബൂത്വാഹിറിെൻറ മരണം; അമ്പരപ്പ് മാറാതെ പുതുപ്പരിയാരം കോളനി
text_fieldsപാലക്കാട്: ഐ.എസ് സംഘത്തിൽ ചേർന്ന അബൂത്വാഹിർ സായുധ പോരാട്ടത്തിൽ പങ്കാളിയായെന്ന വിവരം മരണം സ്ഥിരീകരിച്ചിട്ടും പുതുപ്പരിയാരം ലക്ഷംവീട് കോളനി പരിസരത്തെ പലർക്കും വിശ്വസിക്കാനാവുന്നില്ല. നാല് വർഷം മുമ്പ് ഗൾഫ് നാടുകളിലേക്ക് പോകുന്നതിന് മുമ്പ്വരെ സൗമ്യമായ പെരുമാറ്റവും സമീപനവുമായിരുന്നു ഈ ചെറുപ്പക്കാരേൻറത്.
ലക്ഷംവീട് കോളനിയിലെ നാല് സെൻറ് ഭൂമിയിലുള്ള കൊച്ചുവീട്ടിൽ ജീവിത പ്രാരാബ്ധം കണ്ടറിഞ്ഞ് വളർന്ന അബൂത്വാഹിറിൽ നിന്ന് സംശയകരമായ ഒന്നുമുണ്ടായതായി ആർക്കും പറയാനില്ല. മകന് നല്ല ഭാവിയുണ്ടാകാൻ പ്രാരാബ്ധങ്ങൾക്കിടയിലും ൈപ്രമറിയിൽ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ടാണ് ബാപ്പയും ഉമ്മയും അബൂത്വാഹിറിനെ പഠിപ്പിച്ചത്. ബി.എ വരെ പഠിച്ചിട്ടുണ്ട്. തേജസ് പത്രത്തിെൻറ പാലക്കാട് ബ്യൂറോയിൽ ഏതാനും മാസങ്ങൾ അബൂത്വാഹിർ ഡി.ടി.പി ഓപറേറ്ററായി ജോലി ചെയ്തിരുന്നു. അതുവഴി അക്കാലത്തെ പത്രപ്രവർത്തകർക്കും ഇയാൾ സുപരിചിതനായിരുന്നു. 2013ൽ ഗൾഫ് നാടുകളിലേക്ക് പോയ ഇയാൾ ദോഹയിൽ അക്കൗണ്ടൻറായാണ് പ്രവർത്തിച്ചിരുന്നത്. ജോലിയിലെ ഇടവേളകളിൽ പത്രത്തിെൻറ ഗൾഫ് എഡിഷന് വാർത്ത നൽകിയിരുന്നുവത്രെ.
എന്നാൽ, പിന്നീട് ബന്ധുക്കൾക്ക് അബൂത്വാഹിറിനെ പറ്റി വിവരങ്ങൾ ലഭിക്കാതായി. ഖത്തറിൽ ജോലി ചെയ്യവേ സൗദിയിലേക്ക് ഉംറക്ക് പോയെന്നാണ് വീട്ടുകാർക്ക് അവസാനമായി കിട്ടിയ വിവരം. മകനെ ഓർത്ത് കരഞ്ഞു തളരാനേ അബൂത്വാഹിെൻറ ഉമ്മക്കും രണ്ട് സഹോദരിമാർക്കും നേരമുണ്ടായിട്ടുള്ളൂ.
ഐ.എസിൽ ചേർന്ന് ഇയാൾ സിറിയയിൽ എത്തിയതുമായി ബന്ധപ്പെട്ട വാർത്തകൾ കഴിഞ്ഞ ആഗസ്റ്റിലാണ് പുറത്തുവരുന്നത്.
തുടർന്ന്, വീട്ടിൽ അന്വേഷണങ്ങളുമായെത്തിയവരെ കണ്ട് ബന്ധുക്കൾ പലപ്പോഴും വിഷമിച്ചു. കുടുംബത്തിെൻറ ദൈന്യസ്ഥിതിയറിയുന്ന അയൽവാസികൾ ആ സന്ദർഭത്തിൽ അബൂത്വാഹിറിെൻറ വീടന്വേഷിച്ചെത്തിയ ചാനൽപട അടക്കമുള്ളവരെ നിർബന്ധിച്ച് തിരിച്ചയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.