െഎ.എസ് കേസ്: വയനാട് സ്വദേശി വീണ്ടും എൻ.െഎ.എ കസ്റ്റഡിയിൽ
text_fieldsകൊച്ചി: കാസർകോട് ജില്ലയിൽനിന്ന് 20ലേറെ പേരെ ദുരൂഹസാഹചര്യത്തിൽ കാണാതായ കേസിലെ 16ാം പ്രതിയെ വീണ്ടും എൻ.െഎ.എ കസ്റ്റഡിയിൽവിട്ടു. വയനാട് സ്വേദശി നാഷിദുൽ ഹംസഫറിനെയാണ് പ്രത്യേക എൻ.െഎ.എ കോടതി തിങ്കളാഴ്ച വൈകീട്ട് മൂന്നുവരെ ചോദ്യംചെയ്യാൻ എൻ.െഎ.എ കസ്റ്റഡിയിൽ നൽകിയത്. പ്രതിയുടെ അഭിഭാഷകെൻറ സാന്നിധ്യത്തിൽ ചോദ്യംചെയ്യാനാണ് അനുമതി.
ഇത് രണ്ടാംതവണയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകൊടുക്കുന്നത്. സെപ്റ്റംബറിൽ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെ ചോദ്യംചെയ്യലിന് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇയാളിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിലെ വിശദാംശങ്ങൾ ശേഖരിച്ചതിെൻറ അടിസ്ഥാനത്തിലാണ് എൻ.െഎ.എ രണ്ടാംവട്ടം ചോദ്യംചെയ്യലിന് കസ്റ്റഡിയിൽ വാങ്ങിയത്. ഇയാളുടെ ഫോണിൽനിന്ന് നിരവധി അഫ്ഗാൻ നമ്പറുകൾ കിട്ടിയിട്ടുണ്ട്.
ഇത് ആരുടേതൊക്കെയാണെന്നാണ് പ്രധാനമായും അന്വേഷിക്കുക. 2016ൽ മറ്റൊരാൾക്കൊപ്പം ഇയാൾ തെഹ്റാനിലേക്കാണ് ആദ്യം പുറപ്പെട്ടത്. ഇവിടെനിന്ന് അഫ്ഗാനിലേക്ക് കടക്കുകയായിരുന്നു. അഫ്ഗാൻ അധികൃതർ പിടികൂടി ജയിലിലടച്ചശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് കടത്തിവിട്ടത്. ദൽഹിയിൽ വന്നിറങ്ങിയ ഉടൻ ഇയാളെ എൻ.െഎ.എ അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.