ആർ.എസ്.എസ് - ജമാഅത്തെ ഇസ്‌ലാമി സമീകരണം അംഗീകരിക്കാനാവില്ല -ഐ.എസ്.എം
text_fieldsകോഴിക്കോട്: രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെയും മതേതരത്വത്തേയും വെല്ലുവിളിക്കുന്ന ആർ.എസ്.എസിനോട് ജമാഅത്തെ ഇസ്‌ലാമിയെ തുലനപ്പെടുത്തുന്ന പ്രചാരണങ്ങൾ ദുരുദ്ദേശപരമാണെന്ന് കോഴിക്കോട് മുജാഹിദ് സെന്ററിൽ ചേർന്ന ഐ.എസ്.എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയാദർശങ്ങളോട് കടുത്ത വിയോജിപ്പുകളുണ്ട്. എന്നാൽ പോലും ജമാഅത്തെ ഇസ്‌ലാമിയും ആർ.എസ്.എസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന പ്രചാരണം ശരിയല്ലെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
അടുത്ത ആറു മാസകാലത്തേക്കുള്ള സഘടനയുടെ പ്രവർത്തന പദ്ധതികൾക്ക് രൂപം കൊടുക്കാൻ മാർച്ച് 4, 5 തീയതികളിൽ സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പ് പുളിക്കൽ മദീനത്തുൽ ഉലൂം ക്യാമ്പസിൽ ചേരും. പൂനൂർ മുജാഹിദ് - സുന്നി സംവാദത്തിന്റെ എഴുപതാം വാർഷികത്തിന്റെ ഭാഗമായി വിപുലമായ ആദർശ സമ്മേളനം സഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ശുക്കൂർ സ്വലാഹി, ഡോ. ജംശീർ ഫാറുഖി, ബരീർ അസ്‌ലം, ശാഹിദ് മുസ്‌ലിം, സുബൈർ പീടിയേക്കൽ, സെയ്ത് മുഹമ്മദ്, ജലീൽ മാമാങ്കര, യാസർ അറഫാത്ത്, ആദിൽ അത്വീഫ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.