ചാരക്കേസ്: അന്വേഷകരുടെ പങ്ക് നിർണയിക്കാൻ സമിതിയായി
text_fieldsന്യൂഡൽഹി: െഎ.എസ്.ആർ.ഒ ചാരക്കേസ് കെട്ടിച്ചമച്ചതിൽ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം നിർണയിക്കാൻ സുപ്രീംകോടതി നിർദേശിച്ച സമിതിയിലേക്ക് കേന്ദ്രസർക്കാർ രണ്ട് അംഗങ്ങളെ നിയോഗിച്ചു. ജസ്റ്റിസ് ഡി.കെ. ജെയിൻ അധ്യക്ഷനായ സമിതിയിൽ ആഭ്യന്തര മന്ത്രാലയത്തിലെ മുൻ അഡീഷനൽ സെക്രട്ടറി ബി.കെ. പ്രസാദ്, കേരളത്തിൽ അഡീഷനൽ ചീഫ് സെക്രട്ടറിയായി വിരമിച്ച വി.എസ്. സെന്തിൽ എന്നിവരെയാണ് നിയമിച്ചത്.
നമ്പി നാരായണനും മറ്റു ശാസ്ത്രജ്ഞർക്കുമെതിരെ ചാരക്കേസ് കെട്ടിച്ചമച്ചതിൽ കുറ്റക്കാരുടെ പങ്കും ഉത്തരവാദിത്തവും നിർണയിക്കപ്പെടണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. അനാവശ്യമായി ഒരു കേസ് രൂപപ്പെടുത്തുകയായിരുന്നുവെന്ന് നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സെപ്റ്റംബർ 14ലെ വിധിയിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇവർക്കെതിരെ ക്രിമിനൽ നടപടിക്ക് നിർദേശമുണ്ട്.
1994ലെ െഎ.എസ്.ആർ.ഒ ചാരക്കേസിെൻറ അന്വേഷണം നടത്തിയത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യു, കെ.കെ. ജോഷ്വ, എസ്. വിജയൻ തുടങ്ങിയവരാണ്. കേസ് അടിസ്ഥാനരഹിതമാണെന്ന് സി.ബി.െഎ പിന്നീട് കണ്ടെത്തി. ഇപ്പോൾ രൂപവത്കരിച്ച സമിതിയുടെ പ്രവർത്തന കാലാവധി നിശ്ചയിച്ചിട്ടില്ല. കേരളത്തിലടക്കം, യുക്തമായ സ്ഥലങ്ങളിൽ കമ്മിറ്റിക്ക് േയാഗം ചേരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.