ഐ.എസ്.ആർ.ഒ ചാരക്കേസ്: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടതില്ലെന്ന് സുപ്രീംകോടതി. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശാസ്ത്രജ്ഞൻ നമ്പി നാരായണൻ സമർപ്പിച്ച ഹരജിയിലാണ് കോടതി വിധി. അന്വേഷണവും നഷ്ടപരിഹാരവും സംസ്ഥാന സർക്കാർ തീരുമാനിക്കണം. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കതെരെ ക്രിമിനൽ നടപടി ആവശ്യമില്ല. നമ്പി നാരായണന് ആദ്യം സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകട്ടെ. ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ അവരിൽ നിന്ന് തുക ഈടാക്കാമെന്നും കോടതി നിരീക്ഷിച്ചു. കേസിൽ വാദം നാളെയും തുടരും.
ചാരകേസിൽ അന്വേഷണത്തിന് തയാറെന്ന് സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസിൽ കസ്റ്റഡി പീഡനം നടന്നിട്ടുണ്ടെന്നും നമ്പി നാരായണനെ കരുതിക്കൂട്ടി പീഡിപ്പിച്ചുവെന്നും സിബി.ഐ കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി തെൻറയും രാജ്യത്തിെൻറയും ഭാവിയെ ബാധിച്ചു. അമേരിക്കന്‍ പൗരത്വവും നാസയുടെ ഫെലോഷിപ്പും വേണ്ടെന്നുവെച്ച് രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിക്കാനെത്തിയ തെൻറ ഭാവി ചാരക്കേസ് ഇല്ലാതാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നമ്പി നാരായണൻ സുപ്രീംകോടതിയെ സമീപിച്ചത്.
അമേരിക്കന്‍ പൗരത്വം വേണ്ടെന്നുെവച്ചപ്പോഴാണ് തന്നെ ഐ.എസ്.ആർ.ഒ ചാരക്കേസില്‍ കുടുക്കിയതെന്ന് അദ്ദേഹം കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരുന്നു. വാദംകേൾക്കാൻ കോടതി ഗാലറിയില്‍ ഇരുന്ന നമ്പി നാരായണനെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിളിച്ചുവരുത്തിയാണ് പറയാനുള്ളത് കേട്ടത്. ഐ.എസ്.ആർ.ഒ ചാരക്കേസില്‍ രണ്ടാം തവണയാണ് സുപ്രീംകോടതി നേരിട്ട് നമ്പി നാരായണെൻറ വാദം കേള്‍ക്കുന്നത്.
നാസ ഫെലോ ആയി പ്രവര്‍ത്തിക്കവെ തനിക്ക് അമേരിക്കന്‍ പൗരത്വം വാഗ്ദാനം ചെയ്തിരുന്നെന്ന് നമ്പി പറഞ്ഞു. എന്നാൽ, അത് വേണ്ടെന്നുെവച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ചാരക്കേസിലെ നഷ്ടപരിഹാരമല്ല, അന്വേഷണ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയാണ് വേണ്ടതെന്ന് അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.