Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാരക്കേസ്​​ ഗൂഢാലോചന:...

ചാരക്കേസ്​​ ഗൂഢാലോചന: നമ്പി നാരായണ​െൻറ മൊഴിയെടുത്തു

text_fields
bookmark_border
ചാരക്കേസ്​​ ഗൂഢാലോചന: നമ്പി നാരായണ​െൻറ മൊഴിയെടുത്തു
cancel
camera_alt

നമ്പി നാരായണൻ

തിരുവനന്തപുരം: ​െഎ.എസ്​.ആർ.ഒ ചാരക്കേസ്‌ ഗൂഢാലോചന അന്വേഷണത്തി​െൻറ ഭാഗമായി ഐ.എസ്.ആർ.ഒയിലെ മുൻ ശാസ്ത്രജ്ഞൻ നമ്പി നരായണനിൽനിന്ന് സി.ബി.ഐ സംഘം മൊഴിയെടുത്തു. കഴിഞ്ഞദിവസം മൊഴിയെടുക്കാൻ നിശ്ചയിച്ചെങ്കിലും ഡി.​െഎ.ജി ഉൾപ്പെടെ സി.ബി.​െഎ സംഘം എത്താത്തതിനെ തുടർന്ന്​ മൊഴിയെടുക്കൽ നടന്നില്ല. തുടർന്നാണ്​ അന്വേഷണ സംഘം തലവൻ ഡി.​െഎ.ജി സന്തോഷ്​കുമാർ ചാൽകെയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്​ച ഉച്ചയോടെ നമ്പിനാരായണ​െൻറ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്.

രണ്ടര മണിക്കൂറോളം നീണ്ട മൊഴിയെടുക്കലിൽ നേര​േത്തയുള്ള അന്വേഷണസംഘങ്ങൾക്കെതിരെ നമ്പി നാരായണൻ മൊഴി നൽകിയതായാണ്​ വിവരം. സുപ്രീംകോടതി മുമ്പാകെ ഉന്നയിച്ച പരാതിയും അദ്ദേഹം ആവർത്തിച്ചു. പൊലീസ്​, ​െഎ.ബി ഉദ്യോഗസ്ഥർ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ്​ നമ്പി നാരായണ​െൻറ പരാതി. ഉദ്യോഗസ്ഥതല ഗൂഢാലോചനയിൽ മാത്രം ഒതുങ്ങുന്നതല്ല ഇതെന്ന്​ നമ്പിനാരായണൻ വ്യക്തമാക്കിയിരുന്നു. രാഷ്​ട്രീയ ഗൂഢാലോചന ഉൾപ്പെടെ സി.ബി.​െഎ പരിശോധിക്കുന്നുണ്ട്​. അതിന്​ അനുകൂലമായ മൊഴി നമ്പി നാരായണനിൽനിന്ന്​ സി.ബി.​െഎക്ക്​ ലഭിച്ചതായാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroNambi Narayanan
News Summary - ISRO spy case conspiracy Nambi Narayanans statement is taken
Next Story