നമ്പി നാരായണൻ ഏറ്റുവാങ്ങി; പരിഹാരമില്ലാത്ത നഷ്ടത്തിെൻറ തുക
text_fieldsതിരുവനന്തപുരം: രണ്ട് ദശാബ്ദത്തിലധികം വെന്തുനീറിയ ജീവിതത്തിനുള്ള നഷ്ടപരി ഹാരം ഏറ്റുവാങ്ങുേമ്പാൾ നമ്പി നാരായണെൻറ മുഖത്ത് ചാരിതാർഥ്യത്തിെൻറ ചിരി പരന്നു. ഉദ്യോഗസ്ഥ സംവിധാനത്തിെൻറ ക്രൂരമായ മനുഷ്യാവകാശലംഘനത്തിന് സർക്കാറിെൻറ പ്രായശ്ചിത്തമെന്നോണം 50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിെൻറ കൈകളിലേൽപിച്ചു. ‘നഷ്ടപരിഹാരത്തുക നമ്പി നാരായണെൻറ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാമായിരുന്നു. എന്നാൽ, പരസ്യമായി നൽകാനാണ് സർക്കാർ തീരുമാനിച്ചത്’- തിരുത്തലിെൻറ സ്വരത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
നമ്പി നാരായണനെ പീഡിപ്പിച്ച ഉദ്യോഗസ്ഥരാണ് യഥാർഥത്തിൽ നഷ്ടപരിഹാരത്തുക നൽകേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇൗ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി സ്വീകരിക്കാനാകുമെന്ന് പരിശോധിച്ചുവരുകയാണ്. ബഹിരാകാശരംഗത്ത് രാജ്യം നേടേണ്ട യശസ്സ് തടയാൻ ചില ശക്തികൾ ഇടപെട്ടിരുന്നോ എന്നും പരിശോധിക്കണം. കേസിൽ നിക്ഷിപ്ത അജണ്ട നടപ്പാക്കൽ നടന്നു. മാധ്യമങ്ങൾ പുലർത്തേണ്ട ജാഗ്രത കാണിച്ചില്ല. എത്ര വഴിതിരിച്ചുവിടാൻ ശ്രമിച്ചാലും അന്വേഷണ ഏജൻസി ജാഗ്രത പാലിക്കണം. അതുണ്ടായില്ലെന്നാണ് വിധി കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേസിെൻറ പേരിൽ പീഡനത്തിനിരയായ മറ്റുള്ളവരെ ഒാർത്താണ് നമ്പി നാരായണൻ മറുപടി പറഞ്ഞത്. മാലദ്വീപ് സ്വദേശിനികൾ എന്തുചെയ്യുന്നെന്ന് അറിയില്ല. ചന്ദ്രശേഖർ മരിച്ചു. ഒരാൾ അർബുദത്തോട് യുദ്ധം ചെയ്യുന്നു. പലരുടെയും സ്ഥിതി പരിതാപകരമാണ്. അവരെക്കൂടി സർക്കാർ സഹായിക്കുമെങ്കിൽ വലിയ ഉപകാരമാകുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 24 വർഷത്തിനിടെ അധികാരത്തിലെത്തുന്ന ആറാമത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെങ്കിലും മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാണ്. ചാരക്കേസ് കള്ളക്കേസാണെന്ന് പൂർണ ബോധ്യമുള്ള മുഖ്യമന്ത്രിയാണ് അദ്ദേഹം. വിധി വന്ന് മൂന്നാഴ്ചക്കകം നഷ്ടപരിഹാരം തന്നതിലൂടെ വലിയ മനുഷ്യനെ കാണാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി വിധിയനുസരിച്ചാണ് െഎ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് നഷ്ടപരിഹാരം നൽകിയത്. ചാരക്കേസിൽ ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനുമായ രമൺ ശ്രീവാസ്തവയും സന്നിഹിതനായിരുന്നു. നമ്പി നാരായണെൻറ കുടുംബാംഗങ്ങൾ, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, ഇ.പി. ജയരാജന്, എ.കെ. ശശീന്ദ്രൻ, ടി.പി. രാമകൃഷ്ണൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ. രാജു, സി. രവീന്ദ്രനാഥ്, എ. സമ്പത്ത് എം.പി, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന് തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.