ചാരേക്കസ്: രമൺ ശ്രീവാസ്തവയുടെ അറസ്റ്റ് ഒഴിവാക്കിയത് താനെന്ന് സിബി മാത്യൂസ്
text_fieldsതിരുവനന്തപുരം: ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥനും മുഖ്യവിവരാവകാശ കമീഷണറുമായിരുന്ന സിബി മാത്യൂസ്. ചാരക്കേസില്‍ മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയുടെ അറസ്റ്റ് ഒഴിവാക്കിയത് താന്‍ ഇടപെട്ടാണെന്ന് ‘നിര്‍ഭയം’ എന്ന ആത്മകഥയില്‍ സിബി മാത്യൂസ് പറയുന്നു. മതമേധാവികളും രാഷ്ട്രീയക്കാരും പൊലീസ് സേനയും പലേപ്പാഴും ദുരനുഭവങ്ങൾ നൽകിയെന്നും അദ്ദേഹം ആരോപിക്കുന്നു.
നിലവിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ പൊലീസ്കാര്യ ഉപദേഷ്ടാവാണ് രമൺശ്രീവാസ്തവ. ചാരവൃത്തിക്കേസിൽ രമൺശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഇൻറലിജന്‍സ് ബ്യൂറോയില്‍നിന്ന് കടുത്തസമ്മർദം ഉണ്ടായി. കോൺഗ്രസിലെ എ ഗ്രൂപ്പിന് രാഷ്ട്രീയ അധികാരം നേടാൻ ബിഷപ്പുമാരുടെ ഗൂഢാലോചനയിലുണ്ടായതാണ് ചാരക്കേസെന്ന് വിശ്വസിക്കുന്നവരുണ്ടെന്നും സിബി മാത്യൂസ് പറയുന്നു.
അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരെൻറ വിശ്വസ്തനും അന്നത്തെ ഐ.ജിയുമായിരുന്ന രമൺ ശ്രീവാസ്തവ സംശയത്തിെൻറ നിഴലിലായ കാലം. ശ്രീവാസ്തവക്കെതിരെ തെളിവില്ലെന്ന് പറഞ്ഞപ്പോൾ ഐ.ബിയിലെ ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥരും മലയാളികളായ മാത്യു ജോണും ആർ.ബി. ശ്രീകുമാറും അറസ്റ്റ് വേണമെന്ന വാശിയിൽ ഉറച്ചുനിന്നു. ശ്രീവാസ്തവക്കെതിരെ തെളിവ് ആവശ്യപ്പെട്ടപ്പോൾ ചാരവൃത്തി കേസുകളിൽ തെളിവൊന്നും വേണ്ടെന്നായിരുന്നു ഐ.ബി നിലപാട്. ഇത് െഎ.ബിയുമായുള്ള തർക്കത്തിലേക്ക് വഴിെവച്ചു. തർക്കത്തിനൊടുവിൽ താനാണ് സി.ബി.ഐ അന്വേഷണമാകാമെന്ന നിർദേശം മുന്നോട്ട് വെച്ചതെന്ന് സിബി മാത്യൂസ് പറയുന്നു.
ചാരക്കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ചാരവൃത്തി നടന്നോയെന്ന് ആത്മകഥയിലും നേരിട്ടും പറയില്ലെന്ന നിലപാടിലാണ് സിബി മാത്യൂസ്. സിബി മാത്യൂസിെൻറ വെളിപ്പെടുത്തൽ പച്ചക്കള്ളം എന്ന നിലപാടിലാണ് മുൻ ഐ.ബി ഉദ്യോഗസ്ഥൻ ആർ.ബി. ശ്രീകുമാർ. അത്തരത്തിെല ഒരു സ്വാധീനവും െഎ.ബി ചെലുത്തിയിട്ടില്ലെന്നും ചാരവൃത്തി നടന്നിട്ടുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു.
10ന് ൈവകീട്ട് 4.30ന് സുഗതകുമാരിക്ക് പുസ്തകത്തിെൻറ ആദ്യപ്രതി കൈമാറിയാണ് വി.എസ് പ്രകാശനം നിർവഹിക്കുന്നത്. തൃശൂർ കേന്ദ്രമായ ഗ്രീൻബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്. മാധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തും. പെരുമ്പടവം ശ്രീധരൻ ആശംസ അർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.