മോട്ടോർ വകുപ്പ് ജീവനക്കാരും കോടതി ജീവനക്കാർക്കും തമ്മിൽ പ്രശ്നം; കെ.എസ്.ആർ.ടി.സിക്ക് പറയാനുള്ളത്
text_fieldsകാസർകോട്: കോവിഡ് വ്യാപനത്തെ തുടർന്ന് പൊതുഗതാഗതം നിർത്തിവെച്ചപ്പോൾ ആരോഗ്യ പ്രവർത്തകരെയും അതിഥി തൊഴിലാളികളെയും എയർപോർട്ടിലിറങ്ങിയ പ്രവാസികളെയും കൊണ്ടു പോകുന്നതിന് സർക്കാർ നിർദ്ദേശപ്രകാരം കെ.എസ്.ആർ.ടി.സി അനേകം സർവിസുകൾ കേരളത്തിലുടനീളം നടത്തിയിരുന്നു. പിന്നിട് പൊതുഗതാഗതം ആരംഭിച്ചതുമുതൽ കെ.എസ്.ആർ.ടി.സി പരിമിതമായ സർവിസുകൾ ആരംഭിക്കുകയും ചെയ്തു. കോവിഡ് വ്യാപനം മുൻനിർത്തിയാണ് ചില ന്യുതനമായ ആശയങ്ങൾ കെ.എസ്.ആർ.ടി.സി ആവിഷ്ക്കരിച്ചത്
അതിലൊന്നാണ്ബസ് ഓൺ ഡിമാൻറ് എന്ന ബോണ്ട് സമ്പ്രദായം ' ഒരു കൂട്ടം ജിവനക്കാർക്കോ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കോ ഒരു സ്ഥലത്ത് നിന്ന് സ്ഥാപനത്തിലെത്തുന്നതിന് വേണ്ടിയാണ് ഈ സർവിസുകൾ വിഭാവനം ചെയ്തത്. ഈ രീതിയിൽ സംസ്ഥാനത്തിനകത്തും സംസ്ഥാനത്തിന് പുറത്തേക്കും കെ.എസ്.ആർ.ടി.സി സർവിസുകൾ നടത്തുന്നുണ്ട്. ഒരു നിശ്ചിത തുക യാത്രാ ചെലവായി വാങ്ങുന്ന രീതിയാണ് ഇത്. ഈ രീതിയിൽ കലക്ടറേറ്റിലേക്കും കോടതിയിലേക്കും കെ.എസ്.ആർ.ടി.സി പയ്യന്നൂർ ഡിപ്പോയിൽ നിന്ന് അഞ്ച് സർവീസുകൾ ഓടിയിരുന്നു.
ബസ്സിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യാൻ പാടില്ല. ഈ സാഹചര്യത്തിൽ കോടതി ജീവനക്കാർക്കായി അനുവദിച്ച കെ.എസ്.ആർ.ടി.സി ബസിൽ കൂടുതൽ യാത്രക്കാരെ കയറ്റി കൊണ്ടു പോകുകയായിരുന്നു കോടതി ജീവനക്കാർ. ഇതിന് അനുവാദമില്ലെന്ന് അറിയിച്ചപ്പോൾ കെ.എസ്.ആർ.ടി.സി ബസ് ഒഴിവാക്കി സ്വകാര്യ കോൺട്രാക്‌റ്റ് കാര്യേജ് ബസ് കോടതി ജി വനക്കാർ തെരെഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ കെ.എസ്.ആർ.ടി.സി ബസ്സിനും നിയമാനുസൃത പെർമിറ്റോടെ സർവിസ് നടത്തുന്ന സ്വകാര്യ ബസ്സിനും മുന്നിലായി സ്റ്റേജ് കാര്യേജ് ബസു പൊലെ കോൺട്രാക്ട് കാര്യേജ് ബസ് നിയമ വിരുദ്ധമായി കോടതി ജീവനക്കാർ ബസ് ഉപയോഗിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ജിവനക്കാർ ഉൾപ്പെടെ പരാതി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുന്നു. ജില്ലാ കലക്ടർ ഈ വിഷയത്തിൽ യുക്തമായ നsപടി സ്വികരിക്കാൻ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരേയും കോടതി ജിവനക്കാരേയും ചർച്ചക്ക് വിളിക്കുകയും ചെയ്തു. ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ഇരുപക്ഷങ്ങളും കേട്ടശേഷം ജില്ലാ ജഡ്ജി കോൺട്രാക്റ്റ് വാഹനം ഉപേക്ഷിച്ച് കെ.എസ്.ആർ.ടി.സി യിലേക്ക് മാറണമെന്നും അടുത്ത ആഴ്ച മുതൽ കെ.എസ്.ആർ.ടി.സി ബസ് നൽകാമെന്നും ധാരണയായി ' എന്നാൽ ഇതിന് വിരുദ്ധമായി കെ.എസ്.ആർ.ടി.സി യെ സമീപിക്കാതെ അതെ കോൺട്രാകട് കാര്യേജ് വാഹനത്തിൽ തന്നെ നിയമവിരുദ്ധമായി യാത്ര ചെയ്യുന്ന സമീപനമാണ് കോടതി ജിവനക്കാർ സ്വീകരിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.