എ പ്ലസ് കുറഞ്ഞതിന് മകനെ മൺവെട്ടികൊണ്ട് മർദിച്ചു
text_fieldsകിളിമാനൂർ: 10ാം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയില്ലെന്നുപറഞ്ഞ് മ കനെ മൺവെട്ടികൊണ്ട് പിതാവ് ക്രൂരമായി മർദിച്ചു. മാതാവിെൻറ പരാതിയിൽ ഇയാളെ കിളിമാ നൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കിളിമാനൂർ തട്ടത്തുമല നെടുമ്പാറ ചാറയം കിഴക്കേവട്ടപ്പാറ സാബുഭവനിൽ അൻവറിനെയാണ് പിതാവ് സാബു മർദിച്ചത്. തട്ടത്തുമല ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ അൻവർ പഠിക്കാൻ മിടുക്കനാണ്. ആറു വിഷയങ്ങൾക്ക് എ പ്ലസുണ്ട്. എന്നാൽ, പരീക്ഷഫലം അറിഞ്ഞ് വീട്ടിലെത്തിയ സാബു മൺവെട്ടികൊണ്ട് മർദിക്കുകയും മൺവെട്ടി കൈ ഉപയോഗിച്ച് കഴുത്ത് ഞെരിക്കാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു.
അൻവറിെൻറ സഹോദരി നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാരെത്തിയപ്പോഴാണ് മർദനം നിർത്തിയത്. തട്ടത്തുമല ക്ഷീരോൽപാദകസംഘം സെക്രട്ടറി കൂടിയായ മാതാവ് ഷീജ കിളിമാനൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് പ്രശ്നം ഒത്തുതീർക്കാൻ ശ്രമം നടന്നെങ്കിലും ശിശുക്ഷേമസമിതി ഇടപെടുകയും റൂറൽ എസ്.പിക്ക് പരാതി നൽകുകയും ചെയ്തു.
റൂറൽ എസ്.പിയുടെ നിർദേശപ്രകാശം അന്വേഷണം നടത്തിയ കിളിമാനൂർ പൊലീസ് സാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദേഹോപദ്രവം ഏൽപിക്കുക, മരണഭീതി സൃഷ്ടിക്കുക, കുട്ടികൾക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയില്ലെങ്കിൽ കൈകാലുകൾ അടിച്ചൊടിക്കുമെന്ന് അൻവറിനോട് സാബു നേരത്തേ പറഞ്ഞിരുന്നതായി അയൽവാസിയായ യുവാവ് പൊലീസിന് മൊഴി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.