ഉഴവൂർ വിജയൻ സി.പി.എം ബി ടീം, സ്ഥാനത്തുനിന്ന് മാറ്റണം –വിമത വിഭാഗം
text_fieldsന്യൂഡൽഹി: എൻ.സി.പി സംസ്ഥാന പ്രസിഡൻറ് സി.പി.എമ്മിെൻറ ബി ടീമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതേ കേൾക്കൂവെന്നും ആരോപിച്ച് സംസ്ഥാന ട്രഷററുടെ നേതൃത്വത്തിൽ ദേശീയ നേതൃത്വത്തിന് പരാതി. പ്രസംഗിക്കുേമ്പാൾ വില കുറഞ്ഞ തമാശകൾ പറയുന്ന, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാലയിലെ തെൻറ തോൽവിക്ക് കാരണക്കാരൻകൂടിയായ പ്രസിഡൻറ് ഉഴവൂർ വിജയനെ കാലാവധി പൂർത്തിയാക്കും മുമ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് ട്രഷറർ മാണി സി. കാപ്പനാണ് ജനറൽ സെക്രട്ടറി പ്രഫുൽ പേട്ടലിന് പരാതി നൽകിയത്. എന്നാൽ, ഉടൻ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കി.
ദേശീയ അധ്യക്ഷൻ ശരത് പവാർ ആഴ്ചകൾക്കുള്ളിൽ കേരളത്തിൽ വരാനിരിക്കെ എൻ.സി.പിയിലെ കലഹം മൂർച്ഛിക്കാനാണ് സാധ്യത. അതേസമയം, തന്നോട് ദേശീയ നേതൃത്വം ഒരു വിശദീകരണവും ചോദിച്ചിട്ടില്ലെന്ന് ഉഴവൂർ വിജയൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞാൽ താൻ കേൾക്കാറുണ്ട്. മുഖ്യമന്ത്രി മോശപ്പെട്ട കാര്യം പറയാറില്ല. എൻ.സി.പിയുടെ ആഭ്യന്തരകാര്യങ്ങളിൽ പിണറായി വിജയൻ ഇടപെടാറുമില്ല. പണ്ടുമുതലേ തമാശകൾ പറയാറുണ്ട്. സ്ഥാനം നഷ്ടപ്പെട്ടാലും ശൈലിമാറ്റാൻ പറ്റില്ലെന്നും വിജയൻ പറഞ്ഞു.
ആറു മാസത്തിനകം സംഘടന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തിനായി വിമതവിഭാഗം നീക്കം ശക്തമാക്കിയത്. എന്നാൽ, മന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോൾ ഉണ്ടായിരുന്ന ഭിന്നത നിലവിൽ ഉഴവൂർ വിജയനുമായി തോമസ് ചാണ്ടിക്കില്ലെന്നാണ് സൂചന. കേന്ദ്ര നേതൃത്വത്തിന് പരാതിനൽകിയ വിമത നീക്കത്തിന് മന്ത്രിയുടെ പിന്തുണയില്ലെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ പറഞ്ഞു. എ.കെ. ശശീന്ദ്രനും പീതാംബരൻ മാസ്റ്ററും നിലവിലെ പ്രസിഡൻറ് തുടരെട്ടയെന്ന നിലപാടിലാണ്. അടുത്തദിവസങ്ങളിൽ താൻ കേരളത്തിൽ വരുേമ്പാൾ വിഷയം ചർച്ച ചെയ്യാമെന്നാണ് ജനറൽ സെക്രട്ടറി പ്രഫുൽ പേട്ടൽ അറിയിച്ചിട്ടുള്ളത്. എ.സി. ഷൺമുഖദാസിെൻറ ചരമവാർഷിക ദിന പരിപാടിയിൽ പെങ്കടുക്കാൻ ജൂൺ 26ന് ശരത് പവാറും കോഴിക്കോട്ട് എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.