അതിർത്തി സംഘർഷം: കൊച്ചിയിൽ സുരക്ഷ ശക്തം
text_fieldsകൊച്ചി: അതിർത്തിയിലെ സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ കൊച്ചിയിലും സുരക്ഷ ശക്തമാക്കി. തീരമേഖലയിലും നഗരത്തില ും പ്രാന്തപ്രദേശങ്ങളിലും പട്രോളിങ് ഉൗർജിതപ്പെടുത്തി. അസി. കമീഷണറുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പിയുടെയും ര ണ്ട് സി.െഎമാരുടെയും നേതൃത്വത്തിലാണ് നഗരത്തിലെ സുരക്ഷ ക്രമീകരണം.
തീരപ്രദേശത്ത് കോസ്റ്റൽ െപാലീസ് നേതൃത്വത്തിലാണ് പട്രോളിങ്. 24 മണിക്കൂറും ജാഗ്രത പാലിക്കാൻ പൊലീസ് സ്റ്റേഷനുകൾക്ക് നിർദേശം നൽകി. അപരിചിതരായ ആളുകളെയോ ബോേട്ടാ കണ്ടെത്തിയാൽ ഉടൻ അറിയിക്കണമെന്ന് കടലോര ജാഗ്രതസമിതികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയുടെ സാന്നിധ്യം സമുദ്രാതിർത്തിക്ക് പുറത്താണെങ്കിൽ വിവരം തീരദേശ സേനക്ക് കൈമാറും.
തന്ത്രപ്രധാന കേന്ദ്രങ്ങളായ റിൈഫനറി, ഷിപ്യാർഡ്, നേവൽ ബേസ്, പോർട്ട് ട്രസ്റ്റ്, അന്താരാഷ്ട്ര വിമാനത്താവളം എന്നിവക്ക് കൂടുതൽ നിരീക്ഷണവും സുരക്ഷയും ഉറപ്പാക്കി. കൊച്ചി പൊലീസിന് പുതുതായി ലഭിച്ച 23 കൺട്രോൾ റൂം വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചാണ് നഗരത്തിൽ പട്രോളിങ് ശക്തമാക്കിയത്.ഡി.ജി.പിയുടെ നിർദേശപ്രകാരം സംസ്ഥാനത്തിെൻറ മറ്റുഭാഗങ്ങളിലും സുരക്ഷ ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.