ലൈഫ് മിഷൻ വീടുകൾക്ക് ഇൻഷുറൻസ്; ആദ്യ മൂന്നുവര്‍ഷത്തേക്കുള്ള പ്രീമിയം സര്‍ക്കാര്‍ അടക്കും
text_fieldsതിരുവനന്തപുരം: ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകള്‍ക്ക് നാല് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് യുെെനറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ആദ്യ മൂന്നുവര്‍ഷത്തേക്കുള്ള പ്രീമിയം സര്‍ക്കാര്‍ അടക്കും. 2,50,547 വീടുകള്‍ക്ക് 8.74 കോടി രൂപയാണ് മൂന്നുവര്‍ഷത്തെ പ്രീമിയം. മൂന്നുവര്‍ഷത്തിനുശേഷം ഗുണഭോക്താവിന് നേരിട്ട് ഇന്‍ഷുറന്‍സ് പുതുക്കാം.
*ലൈഫ് മിഷനില്‍ മൂന്നാംഘട്ടത്തിലെയും അഡീഷനല്‍ ലിസ്റ്റിലെയും ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിക്കാൻ ഹഡ്കോയില്‍നിന്ന് 1500 കോടി രൂപ വായ്പയെടുക്കാൻ അനുമതി നല്‍കി.
*കോവിഡ് മൂലം പ്രതിസന്ധിയിലായ ഐ.ടി കമ്പനികളെ സഹായിക്കാൻ കൂടുതൽ ഇളവ് നൽകാൻ തീരുമാനിച്ചു. സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകളില്‍ 25,000 ചതുരശ്ര അടി വരെ സ്ഥലം ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് 10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്തിെൻറ 2020 ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ വാടക ഒഴിവാക്കും. ബാക്കി സ്ഥലത്തിെൻറ വാടകക്ക് 2020 ഏപ്രിലിലെ ഉത്തരവ് പ്രകാരമുള്ള മൊറട്ടോറിയം ബാധകമായിരിക്കും.
വാടക അടച്ചെങ്കില്‍ 2020-21ലെ തുടര്‍ന്നുള്ള മാസങ്ങളില്‍ അത് ക്രമീകരിക്കും. 10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും 2020 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള വാടക എഴുതിത്തള്ളും. സര്‍ക്കാര്‍ പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് 2020 ഏപ്രിലില്‍ പുനരുജ്ജീവന പാക്കേജ് നടപ്പാക്കിയിരുന്നു. അതിനു പുറമെയാണ് പുതിയ ഇളവുകള്‍.
*കേന്ദ്ര സര്‍ക്കാറിെൻറ സ്വച്ച് ഭാരത് മിഷന്‍ പദ്ധതിയുടെ (ഗ്രാമീണ്‍) രണ്ടാംഘട്ടം സംസ്ഥാന വിഹിതം സമയബന്ധിതമായി ലഭിക്കുമെന്ന് ഉറപ്പാക്കി നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.