െഎ.ടി വകുപ്പ്; കരാർ നിയമനങ്ങൾ പരിശോധിക്കാൻ ഉന്നതസമിതി
text_fieldsതിരുവനന്തപുരം: െഎ.ടി വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ കരാർ നിയമനങ്ങൾ പരിശോധിക്കുന്നതിനും പുതിയ നിയമനങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നതിനും െഎ.ടി സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതിക്ക് സർക്കാർ രൂപം നൽകി. ഇനിമുതൽ സ്ഥാപനാധികാരിക്ക് സ്വന്തം നിലക്ക് കരാർ നിയമനം നടത്താനാകില്ല. പകരം ഉന്നതതലസമിതിയുടെ അംഗീകാരം വേണ്ടിവരും.
നിലവിലെ കരാർ നിയമനങ്ങൾ പരിശോധിക്കുന്നതിനൊപ്പം ഇവയുടെ പുതുക്കലിലും അന്തിമവാക്ക് ഇൗ ഉന്നതസമിതിയുടേതായിരിക്കും. വകുപ്പിന് കീഴിൽ കരാറടിസ്ഥാനത്തിൽ ജോലി െചയ്യുന്നവരുടെയെല്ലാം പ്രവർത്തനം ഇൗ സമിതി അവലോകനം ചെയ്യും. ഇനി മുതൽ ഇൗ സംവിധാനം സ്ഥിരവുമായിരിക്കും. ജീവനക്കാരുടെ കരാർ നീട്ടിനൽകൽ ഇൗ ഉന്നതസമിതിയുടെ അനുമതിയോടെ മാത്രമായിരിക്കുമെന്നും െഎ.ടി വകുപ്പിെൻറ ഉത്തരവിൽ പറയുന്നു.
ഏതെങ്കിലും ജീവനക്കാരന് കരാർ നീട്ടിനൽകേണ്ടതുണ്ടെങ്കിൽ സ്ഥാപനമേധാവി കരാർ വ്യവസ്ഥകളടക്കം ഉൾപ്പെടുത്തി ഉന്നതസമിതിക്ക് റിപ്പോർട്ട് സമർപ്പിക്കണം. കരാർ നിയമനങ്ങൾ സംബന്ധിച്ച നിലവിലെ ഉത്തരവുകൾ അടിസ്ഥാനപ്പെടുത്തി കരാർ നീട്ടൽ വ്യവസ്ഥകളും സമിതി പരിശോധിക്കും. പുതിയ ജീവനക്കാർക്ക് ജോലി ചുമതല നൽകും മുമ്പ് കരാർ ഒപ്പിട്ടിട്ടുണ്ടോയെന്ന് സ്ഥാപനമേലധികാരി ഉറപ്പുവരുത്തണം. കരാർ നീട്ടിനൽകൽ ഘട്ടത്തിലും ഇക്കാര്യം ഉറപ്പുവരുത്തണം. ഇക്കാര്യങ്ങളിൽ ശ്രദ്ധപുലർത്താത്തത് സർക്കാർ ഗൗരവത്തോടെ കാണുമെന്നും ഉത്തരവിൽ മുന്നറിയിപ്പുണ്ട്.
െഎ.ടി സെക്രട്ടറിക്ക് പുറമെ െഎ.ടി അഡീഷനൽ സെക്രട്ടറി, സ്റ്റേറ്റ് ഇ-ഗവേണൻസ് മിഷൻ ഡയറക്ടർ, പേഴ്സനൽ അഡ്മിനിസ്ട്രേറ്റിവ് റിഫോംസ് വകുപ്പ് പ്രതിനിധി എന്നിവരടങ്ങുന്നതാണ് സമിതി. നിയമനം നടത്തേണ്ട സ്ഥാപനത്തിലെ മേലധികാരിയും അതത് ഘടകങ്ങളിൽ കമ്മിറ്റികളിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.