പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സാഹചര്യം ചർച്ച ചെയ്ത് തുടങ്ങിയിട്ട് അഞ്ച് പതിറ്റാണ്ട്
text_fieldsകോഴിക്കോട് : പശ്ചിമഘട്ടത്തിന്റെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങളെക്കുറിച്ച് ആളുകള്‍ പറയാന്‍ തുടങ്ങിയിട്ട് ഏതാണ്ട് അഞ്ച് പതിറ്റാണ്ടിലേറെക്കാലമായി. 2001ലെ അമ്പൂരി മുതൽ 2020 ലെ പെട്ടിമുടി വരെ ഏതാണ്ട് ഒമ്പത് ഉരുൾപൊട്ടലുകളാണ് കഴിഞ്ഞ രണ്ട് പതാറ്റാണ്ടിൽ നടന്നത്. ഇതിൽനിന്നൊന്നും മലയാളി ഒന്നും പഠിച്ചിട്ടില്ല എന്നതാണ് വെളിപ്പെടുന്ന വസ്തുത.
ദുരന്ത പൂർവഘട്ട ത്തെ മറന്നുകൊണ്ടുള്ള ദുരന്ത കൈകാര്യകർതൃ നയത്തിൻ്റെ പരിണതഫലങ്ങളാണ് നാം അനുഭവിക്കുന്നതെന്നാണ് സാമൂഹി പ്രവർത്തകനായ കെ സഹദേവൻ പറയുന്നത്. ദുരന്തപൂർവ ഘട്ടത്തിലെ പ്രതിരോധം, ലഘൂകരണം ഒരുക്കം എന്നിവയിൽ സർക്കാർ സംവിധനം ഒന്നും ചെയ്യുന്നില്ല. ഭൂവിനിയോഗ രീതികളിൽ വരുത്തേണ്ട മാതൃകാ മാറ്റം സുപ്രധാന ഘടകമാണ്. ഭൂവിനിയോഗത്തെക്കുറിച്ച് ചർച്ച കൾ നടത്തുമെങ്കിലും പ്രയോഗികമായി ഒന്നും നടക്കുന്നില്ല. പണമുള്ളവർക്കായി നിയമങ്ങളെല്ലാം അട്ടമറിക്കുയാണ്.
കേരളത്തിന്റെ മാറിവരുന്ന മണ്‍സൂണ്‍ പ്രതിഭാസങ്ങളെക്കുറിച്ചും കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചും ശാസ്ത്ര മുന്നറിയിപ്പുകള്‍ ലഭിച്ചു കഴിഞ്ഞിട്ട് ഏതാണ്ട് രണ്ട് പതിറ്റാണ്ടുകളായി. അറബിക്കടലിലെ താപ വര്‍ധനവ് കേരള തീരത്ത് ചുഴലിക്കാറ്റുകള്‍ക്കും അതിവൃഷ്ടിക്കും കടല്‍ക്ഷോഭത്തിനും കാരണമാകുമെന്ന മുന്നറിയിപ്പുകള്‍ നല്‍കപ്പെട്ടിട്ടും കാലങ്ങളായി.
ജൂലൈ അവസാനത്തിലും ആഗസ്ത് ആദ്യ പകുതിയിലോ ആയി, കഴിഞ്ഞ എഴ് വര്‍ഷക്കാലയളവില്‍, അഞ്ച് വര്‍ഷത്തിലും കേരളം അതിവൃഷ്ടിയുമായി ബന്ധപ്പെട്ട ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. 2019ല്‍ ഉരുള്‍പൊട്ടല്‍ നടന്ന പുത്തുമല ഇപ്പോള്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ച പ്രദേശത്തുനിന്നും കേവലം രണ്ട്- മൂന്ന് കിലോ മീറ്റര്‍ മാത്രം അകലെയാണ്.
ഇപ്പോള്‍ അപകടം നടന്ന മുണ്ടക്കൈയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള കല്ലടി എന്ന സ്ഥലത്ത് ജൂണ്‍ 22 മുതല്‍ എട്ട് ദിവസമായി പെയ്ത അതിശക്തമായ മഴ ഉള്‍പ്പെടെ, കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ ആകെ 1830.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇത് വയനാട്ടിലെ ഏറ്റവും ആര്‍ദ്രമായ സ്ഥലങ്ങളില്‍ ഒന്നാണ്. ജൂലൈ 29 ന് രാവിലെ 8:30 ഓടെ 200 മില്ലിമീറ്റര്‍ മഴയും ഈ പ്രദേശത്ത് ലഭിച്ചു. ഇത്രയും മഴലഭിച്ചപ്പോൾ ദുരന്തപൂർവ ഘട്ടത്തിലെ പ്രതിരോധത്തെയും ലഘൂകരണത്തെയും കുറിച്ച് ആലോചിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.