Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഹാരാജാസിന് ഓട്ടോണമസ്...

മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവർഷം

text_fields
bookmark_border
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവർഷം
cancel

തിരുവനന്തപുരം: തിരുവനന്തപുരം: മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവർഷമായെന്ന് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. ബി.എ പരീക്ഷ പാസാവാത്ത എസ്.എഫ്.ഐ നേതാവ് പി.എം. ആർഷോക്ക് എം. എ ക്ലാസ്സിൽ പ്രവേശനം നൽകിയ മഹാരാജാസ് കോളജിന് 2020 വരെ മാത്രമേ ഓട്ടോണമസ് പദവി യു.ജി.സി നൽകിയിട്ടുള്ളൂ. കോളജ് 2021 വർഷം മുതൽ പ്രവർത്തിക്കുന്നത് യു.ജി.സി യുടെ അംഗീകാരമില്ലാതെയാണ്. ഇത് പരിശോധിക്കാതെ പ്രിൻസിപ്പലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ എം.ജി യൂനിവേഴ്സിറ്റി ബിരുദങ്ങൾ നൽകുന്നത് അസാധുവാകുമെന്നും സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു.

അഫീലിയേഷൻ നൽകിയിട്ടുള്ള എം.ജി സർവകലാശാലയും, മഹാരാജാസ് കോളജ് അധികൃതരും അംഗീകാരം നഷ്ടപെട്ട കാര്യങ്ങൾ മറച്ചുവച്ചത് പരീക്ഷ നടത്തിപ്പിൽ വ്യാപകമായ കൃത്രിമത്തിന് സഹായകമായതായി ആരോപണമുണ്ട്. 2014 ൽ യൂ.ഡി.എഫ് സർക്കാരാണ് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിനും, എറണാകുളം മഹാരാജാസ് കോളജിനും ആട്ടോണമസ് പദവി നൽകാൻ തീരുമാനിച്ചത്.

എന്നാൽ, യൂനിവേഴ്സിറ്റി കോളേജിൽ പരിശോധനക്ക് എത്തിയ യു.ജി.സി സംഘത്തെ എസ്.എഫ്.ഐ വിദ്യാർഥികളും ഒരു വിഭാഗം അധ്യാപകരും തടഞ്ഞതിനെ തുടർന്ന് പരിശോധന നടത്താതെ അവർ മടങ്ങുകയായിരുന്നു. എന്നാൽ മഹാരാജാസ് കോളജിൽ പരിശോധന നടത്തി കോളജിന് 2020 വരെ ഓട്ടോണമസ് പദവി നൽകി. ആദ്യം എസ്.എഫ്.ഐ യും ഒരു വിഭാഗം അധ്യാപകരും എതിർത്തുവെങ്കിലും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ അവർ നിലപാട് മാറ്റി. അതോടെ കോളജ് ഭരണത്തിലും പരീക്ഷ നടത്തിപ്പിലും, മൂല്യ നിർണയത്തിലും വിദ്യാർഥികളുടെ ഇടപെടൽ ശക്തമായി.

കോളജ് പ്രവേശനത്തിലും,പരീക്ഷ നടത്തിപ്പിലും ഫല പ്രഖ്യാപനത്തിലും വ്യാപകമായ കൃത്രിമം നടന്നതായി നേരത്തെ ആക്ഷേപമുണ്ട്. കോളജിന്റെ അംഗീകാരം പുതുക്കുന്നതിനുള്ള നടപടികളോ യു.ജി.സി യുടെ കോളജ്തല പരിശോധനയോ കൈകൊണ്ടിട്ടില്ല. കോളജ് പ്രിൻസിപ്പൽ എം.ജി. സർവകലാശാല സിണ്ടിക്കേറ്റ് അംഗമാ യിരുന്നിട്ടും യൂനിവേഴ്സിറ്റി ഇക്കാര്യങ്ങളിൽ ശ്രദ്ധവെക്കാനും തയാറായില്ല.

എം.ജി യൂനിവേഴ്സിറ്റിയിൽ അഫീലിയേറ്റ് ചെയ്തിട്ടുള്ള ചില സ്വകാര്യ ആട്ടോണമസ് കോളജുകൾക്ക് യു.ജി.സി യുടെ തുടർ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും എം.ജി യൂനിവേഴ്സിറ്റി നിശ്ചയിച്ച ഭീമമായ വാർഷിക ഫീ അടക്കാൻ കോളജ് അധികൃതർ വിസമ്മതിച്ചതിന്റെ പേരിൽ തുടർ അംഗീകാര ഉത്തരവ് എം.ജി യൂനിവേഴ്സിറ്റി തടഞ്ഞുവച്ചിരിക്കുകയാണ്. എന്നാൽ മഹാരാജാസിന് യു.ജി.സി യുടെ തുടർ അംഗീകാരം തന്നെ ഇല്ലെന്നത് മറച്ചുവച്ചാണ് യൂനിവേഴ്സിറ്റി, ഡിഗ്രി സർട്ടിഫി ക്കറ്റുകൾ നൽകുന്നത്.

സിലബസ് അംഗീകരിക്കുന്നതും, ചോദ്യ കടലാസ് തയാറാക്കുന്നതും, പരീക്ഷ നടത്തിപ്പും, മൂല്യനിർണയവും, ഫല പ്രഖ്യാപനവും കോളജിൽ തന്നെ നടത്തുന്നതുകൊണ്ട് ഈ അവസരം ഒരു വിഭാഗം അധ്യാപകരും

വിദ്യാർഥികളും ദുരുപയോഗം ചെയ്യുന്നതായ ആക്ഷേപം വ്യാപാകമാണ്. കോളജിന്റെ ഓട്ടോണമസ് പദവി നഷ്ടപെട്ട സാഹചര്യത്തിൽ കോളജിനെ എംജി യൂനിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ മാറ്റണമെന്നും, 2021 ന് ശേഷമുള്ള വിദ്യാർഥി പ്രവേശനം, ക്ലാസ്സ്‌ കയറ്റം, പരീക്ഷ നടത്തിപ്പ് എന്നിവ പുന പരിശോധിക്കണമെന്നും, കോളജ് പ്രിൻസിപ്പൽ ശുപാർശ ചെയ്യുന്നവർക്ക് ബിരുദങ്ങൾ നൽകുന്നത് യൂനിവേഴ്സിറ്റി തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും, എം.ജി വി.സി ക്കും നിവേദനം നൽകിയെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maharaja lost his autonomous status
News Summary - It has been four years since the Maharaja lost his autonomous status
Next Story