ഐ.ടി വ്യവസായത്തിന് കേരളത്തിന്‍റെ സാമ്പത്തിക അന്തരീക്ഷം മാറ്റാനാകും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വ്യവസായത്തിനും നിക്ഷേപത്തിനും അനുയോജ്യമായ അന്തരീക്ഷം കേരളം നല്‍കുന്നില്ലെന്ന ധാരണ തെറ്റാണെന്ന് തെളിയിക്കാൻ നിക്ഷേപകരോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രാവല്‍ ടെക്നോളജി കമ്പനികളിലൊായ ഐ.ബി.എസ് സോഫ്റ്റ്വെയറിന്‍റെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിജ്ഞാന സമ്പദ് വ്യവസ്ഥയും നവീന സമൂഹവുമായി സംസ്ഥാനം മാറിക്കൊണ്ടിരിക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് മികച്ച അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. സേവന, ഐടി വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതിന്‍റെ ഭാഗമാകാന്‍ ഐടി വ്യവസായ പ്രമുഖരെയും നിക്ഷേപകരെയും ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍ച്ചയായി മൂന്നാം തവണയും സംസ്ഥാനങ്ങളുടെ സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ കേരളം മികച്ച പ്രകടനം കാഴ്ചെവച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300 ല്‍ നിന്ന് 3900 ആയി വര്‍ധിച്ചു.
ഇന്‍കുബേറ്ററുകളും ആക്സിലറേറ്ററുകളും സ്ഥാപിച്ചും ഗ്രാന്‍റുകളും സീഡ് ഫണ്ടിങ്ങും നല്‍കിയും കോര്‍പസ് ഫണ്ട് സ്ഥാപിച്ചും ഈ മേഖലയില്‍ വളര്‍ച്ച കൈവരിക്കാന്‍ കേരളത്തിനായി. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം കേരളത്തില്‍ നിക്ഷേപം നടത്തിയതിന് ഐ.ബി.എസ് സ്ഥാപകന്‍ വി.കെ. മാത്യൂസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഐ.ബി.എസ് സോഫ്റ്റ് വെയറിന് അഞ്ച് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുണ്ടെന്നും അവയാണ് യാത്രാവ്യവസായത്തിന്‍റെ 30-35 പ്രധാന പ്രവര്‍ത്തനമേഖലകളെ ശക്തിപ്പെടുത്തുന്നതെന്നും വി.കെ. മാത്യൂസ് പറഞ്ഞു.
ബ്ലാക്ക്സ്റ്റോണിന്‍റെ ഇന്ത്യയിലെ സീനിയര്‍ മാനേജിങ് ഡയറക്ടര്‍ മുകേഷ് മേത്ത, സ്വിറ്റ്സര്‍ലന്‍ഡിലെ ബോയ്ഡന്‍റെ മാനേജിങ് പാര്‍ട്ണറും ഐ.ബി.എസ് സോഫ്റ്റ്വെയര്‍ ഇന്‍ഡിപെന്‍ഡന്‍റ് ഡയറക്ടറുമായ അര്‍മിന്‍ മെയര്‍, ലുഫ്താന്‍സ കാര്‍ഗോ സി.ഐ.ഒ ഡോ. ഗോട്ടല്‍മാന്‍, ഐ.ബി.എസ് സി.ഇ.ഒ ആനന്ദ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.