എല്ലാം ശരിയാവുമെന്ന് പറഞ്ഞത് അന്വർഥമായി –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഭരണത്തിൽ എൽ.ഡി.എഫിന് പകരം യു.ഡി.എഫ് തുടർന്നിരുന്നെങ്കിൽ സംസ്ഥാനം പഴയതിെനക്കാൾ മോശമായ അവസ്ഥയിൽ പിറകിലേക്ക് പോകുമായിരുെന്നന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് ഭരണത്തിൽ വന്നാൽ എല്ലാം ശരിയാവുമെന്ന് പറഞ്ഞത് എത്രമാത്രം അന്വർഥമാവും എന്നതാണ് കൺമുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് സംഘടിപ്പിച്ച വികസനവിളംബര സന്ദേശം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. ദേശീയപാത വികസനം, ജലപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, കൊച്ചി മെട്രോ വിപുലീകരണം, കെ-ഫോൺ പദ്ധതി എന്നിവ എൽ.ഡി.എഫ് അല്ലായിരുന്നു ഭരണത്തിലെങ്കിൽ നാടിന് ആലോചിക്കാൻ കൂടി കഴിയില്ലായിരുന്നു. യു.ഡി.എഫും ബി.ജെ.പിയും എല്ലാക്കാര്യങ്ങളിലും ഒരേ സമീപനത്തോടെയാണ് മുന്നോട്ടുപോവുന്നത്.
പ്രളയവും കാലവർഷക്കെടുതികൾ ഉണ്ടായിട്ടും സംസ്ഥാനത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞത് എൽ.ഡി.എഫ് അധികാരത്തിലുള്ളതിനാലാണ്. ഇത് തകർക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നത്. അവരെ തിരിച്ചറിഞ്ഞ് ഒറ്റെപ്പടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.