കോഴിക്കോട് കോർപറേഷനിൽ രണ്ടിടത്ത് പോസ്റ്റൽ ബാലറ്റുകളിൽ കൃത്രിമം നടന്നുവെന്ന് ആരോപണം
text_fieldsകോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ രണ്ട് വാർഡുകളിലെ പോസ്റ്റൽ വോട്ടുകളിൽ കൃത്രിമം നടന്നുവെന്ന് ആരോപണം. ഇതുമൂലം ഈ രണ്ട് വാർഡുകളിലേയും ഫലപ്രഖ്യാപനം വൈകി. ചെറുവണ്ണൂർ വെസ്റ്റ്, നടക്കാവ് വാർഡുകളിലാണ് ഫലപ്രഖ്യാപനം വൈകിയത്.
നടക്കാവിൽ യു.ഡി.എഫിലെ അൽഫോൻസ മാത്യുവും എൽ.ഡി.എഫിലെ നസീമ ഷാനവാസും തമ്മിലായിരുന്ന മൽസരം. അൽഫോൻസ ആറ് വോട്ടിന് ജയിച്ചുവെന്ന പ്രഖ്യാപനം നടത്താനൊരുങ്ങവെ നിരസിച്ച 15 പോസ്റ്റൽ വോട്ടുകൾ എണ്ണണമെന്ന് നസീമ ഷാനവാസിൻെറ ഏജൻറ് ആവശ്യപ്പെട്ടു. പോസ്റ്റൽ ബാലറ്റുകൾ നേരത്തെ ആരോ തുറന്നിട്ടുണ്ടെന്നും ആരോപണമുന്നയിച്ചുവെങ്കിലും ഇത് അംഗീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറായില്ല.
എൽ.ഡി.എഫ് സ്ഥാനാർഥി രണ്ട് വോട്ടിന് ജയിച്ച ചെറുവണ്ണൂരിലും കൃത്രിമം നടന്നുവെന്നാണ് ആരോപണം. വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിയപ്പോൾ വെൽഫെയർ പാർട്ടി സ്ഥാനാർഥി എം.എ ഖയ്യൂം മുന്നിട്ട് നിന്നു. എണ്ണാനുള്ള പോസ്റ്റൽ വോട്ടുകളിൽ ഭൂരിപക്ഷവും വെൽഫെയർ പാർട്ടി പ്രവർത്തകരുടെ പോസ്റ്റൽ വോട്ടാണെന്നും വിജയം സുനിശ്ചിതമാണെന്നുമായിരുന്നു ഖയ്യുമിൻെറ പ്രതികരണം പുറത്തു വന്നു.
എന്നാൽ പോസ്റ്റൽ ബാലറ്റ് എണ്ണിയപ്പോൾ അഞ്ചെണ്ണം മാത്രമാണ് ഖയ്യുമിന് അനുകൂലമായി ഉണ്ടായിരുന്നത്. ഇതോടെ സി.പി.എമ്മിലെ പി.സി രാജൻ രണ്ട് വോട്ടിന് മുന്നിലെത്തി. നേരത്തെ അറിയിച്ചതിലും കൂടുതൽ പോസ്റ്റൽ വോട്ടുകൾ എണ്ണാൻ കൊണ്ടു വന്നപ്പോൾ ഉണ്ടായിരുന്നുവെന്നാണ് വെൽഫെയർ പാർട്ടിയുടെ പ്രധാന ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.