സെക്രട്ടേറിയറ്റിൽ ആളില്ലാകസേരകളെന്ന് ആക്ഷേപം
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പല വകുപ്പുകളിലും ആളില്ലാ കസേരകളെന്ന് ആക്ഷേപം. അഡീഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി തസ്തികളിൽ നിലവിൽ ആറോളം ഒഴിവ് നിലവിലുണ്ടെന്നാണ് സെക്രട്ടേറിയറ്റ് അസോസിയേഷൻ നേതാക്കൾ പറയുന്നത്. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പിൽ അപ്രഖ്യാപിത നിയമന നിരോധനം നിലവിലുണ്ട്.
അണ്ടർ സെക്രട്ടറിമാരുടെ 15-ൽ പരം ഒഴിവുകൾ ഡെപ്യൂട്ടേഷൻ ഉൾപ്പെടെ നിലവിലുണ്ട്. സെക്ഷൻ ഓഫീസർമാരുടെ 21-ൽ പരം ഒഴിവുകളും നിലവിലുണ്ടെന്നാണ് ആരോപണം. നിയമസഭാ സമ്മേളന കാലമായിട്ടും ഒഴിവുകൾ നികത്തിയില്ല. ഓരോ ഫയലും ഓരോ ജീവതമാണെന്ന് ചൂണ്ടിക്കണിച്ച മുഖ്യമന്ത്രിക്ക് കീഴിലാണ് ആളില്ലാ കസേരകൾ തുടരുന്നത്.
സെക്രട്ടേറിയറ്റിലെ വിവിധ തസ്തികകൾ വിരമിക്കലിലൂടെയും അല്ലാതെയും ഉണ്ടായ നിരവധി തസ്തികകൾ മാസങ്ങളായി ഒഴിഞ്ഞ് കിടക്കുകയാണ്. പ്രമോഷൻ നൽകുന്നതിന് യോഗ്യരായവരെ ഉൾപ്പെടുത്തി വിവിധ തസ്തികളിലേയക്കുള്ള ഡിപ്പാർട്ട്മെന്റൽ പ്രമോഷൻ കമ്മിറ്റി കൂടുകയും സെലക്റ്റ് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, നിലവിലുള്ള ഒഴിവുകളിലേക്ക് പ്രമോഷൻ അകാരണമായി നീളുകയാണ്.
സെക്രട്ടേറിയറ്റ് സർവീസിന്റെ സുഗമമായ പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന വിധത്തിൽ 40-ൽപരം അസിസ്റ്റന്റ് മാരുടെ തസ്തികളും കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളായി ഒഴിഞ്ഞ് കിടക്കുകയാണ്. നിലവിൽ പല സെക്ഷനുകളിലും അനുവദിക്കപ്പെട്ട എണ്ണം അസിസ്റ്റന്റ്‌മാർ ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ വസ്തുതകൾ പരിശോധിച്ച് ഒഴിവുള്ള എല്ലാ തസ്തികകളിലും സ്ഥാനക്കയറ്റവും നിയമനവും നടത്തുന്നതിന് വേണ്ടുന്ന സത്വര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സെക്രട്ടേറിയറ്റ് അസോസിയേഷൻ നിവേദനം നൽകിയെന്ന് പ്രസിഡന്റ് എം.എസ്. ജ്യോതിഷ്, ജനറൽ സെക്രട്ടറി സി.എസ്. ശരത്ചന്ദ്രനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.