വകുപ്പ് ശ്രദ്ധിക്കാന്‍ സമയമില്ലാതെ ക്രിമിനലുകള്‍ക്ക് രക്തഹാരം അണിയിക്കാന്‍ ഓടിനടക്കുന്ന ആരോഗ്യ മന്ത്രി രാജിവെക്കുന്നതാണ് നല്ലത് -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കെത്തിയ വയോധികന്‍ രണ്ടു ദിവസം ലിഫ്റ്റില്‍ കുടുങ്ങി കിടന്നെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്രയും തിരക്കുള്ളൊരു മെഡിക്കല്‍ കോളജിലെ ഒ.പി വിഭാഗത്തില്‍ ചികിത്സക്കെത്തിയ ആള്‍ രണ്ട് രാത്രിയും ഒരു പകലും ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന സംഭവത്തില്‍ സര്‍ക്കാറിനും ആരോഗ്യ മന്ത്രിക്കും ഒരു ഉത്തരവാദിത്തവും ഇല്ലേയെന്നും മന്ത്രി ചോദിച്ചു.
മാലിന്യ നീക്കം പൂര്‍ണമായും നിലച്ച് കേരളം പകര്‍ച്ചവ്യാധികളുടെ പിടിയില്‍ അകപ്പെട്ടിട്ടും രക്തഹാരം അണിയിച്ച് ക്രിമിനലുകളെ പാര്‍ട്ടിയിലേക്ക് ആനയിക്കുന്ന തിരക്കലാണ് ആരോഗ്യമന്ത്രി. ആരോഗ്യ മേഖലയില്‍ കേരളം കാലങ്ങള്‍കൊണ്ട് ആര്‍ജിച്ചെടുത്ത നേട്ടങ്ങളെയൊക്കെ ഇല്ലാതാക്കുന്ന സംഭവങ്ങളാണ് ഈ സര്‍ക്കാറിന്റെ കാലത്ത് നടക്കുന്നത്. ആരോഗ്യ മേഖലയും സര്‍ക്കാര്‍ ആശുപത്രികളും ഇത്രയും അനാഥമായൊരു കാലഘട്ടം ഇതിന് മുമ്പ് കേരളത്തിലുണ്ടായിട്ടില്ല. പകര്‍ച്ചപ്പനി വ്യാപകമായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാറും വകുപ്പ് മന്ത്രിയും നോക്കി നില്‍ക്കുകയാണ്.
നിലവിലെ ഗുരുതര സാഹചര്യത്തില്‍ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാനുള്ള അര്‍ഹത ആരോഗ്യ മന്ത്രിക്കില്ല. എത്രയും വേഗം അവര്‍ രാജിവെച്ച് പുറത്തുപോകുന്നതാണ് പൊതുസമൂഹത്തിനും നല്ലതെന്നം അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.