ഗവർണർ ഭരണഘടന അനുശാസിക്കുന്ന ചുമതല നിർവഹിക്കുമെന്ന് പ്രതീക്ഷ -സ്പീക്കർ
text_fieldsതിരുവനന്തപുരം: ഭരണഘടന അനുശാസിക്കുന്ന ചുമതല ഗവർണർ നിർവഹിക്കുമെന്നാണ് പ്രതീക്ഷയെന്ന് നിയമസഭ സ്പീക്കർ എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗവർണറും സ്പീക്കറും ഭരണഘടനയനുസരിച്ച് പ്രവർത്തിക്കേണ്ടവരാണ്. ഉചിതമായ നിലയിൽ ഗവർണർ പ്രവർത്തിക്കുമെന്നാണ് കരുതുന്നത്. നിയമസഭ പാസാക്കിയ ക്ഷീരസംഘം ബില്ല് പിടിച്ചുെവച്ച ഗവർണറുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു സ്പീക്കർ. ബില്ലിൽ പ്രശ്നമുണ്ടെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമനിർമാണം നിയമസഭയുടെ അധികാരമാണ്. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികൾ ചേർന്നാണ് നിയമനിർമാണം നടത്തുന്നത്. ഓർഡിനൻസുകൾ പുതുക്കാത്ത ഗവർണറുടെ നടപടിയിലും സർക്കാറും ഗവർണറുമായുള്ള വിഷയങ്ങളിലും താൻ അഭിപ്രായം പറയുന്നില്ല. കോവിഡ് കാലത്താണ് കൂടുതൽ ഓർഡിനൻസുകൾ ഇറക്കേണ്ടി വന്നത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ ദിവസം നിയമസഭ സമ്മേളനം ചേരുന്നതും ബില്ലുകൾ പാസാക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.