കോടതിയലക്ഷ്യം: അനുമതി അപേക്ഷ എ.ജി പരിശോധിക്കുന്നത് അനുചിതമെന്ന് കസ്റ്റംസ് കമീഷണർ
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടുന്ന അപേക്ഷ പരിഗണിച്ച് അഡ്വക്കറ്റ് ജനറൽ തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്ന് കസ്റ്റംസ് കമീഷണർ സുമിത് കുമാർ. സുമിത് കുമാറിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ചെയർമാനും സി.പി.എം നേതാവുമായ കെ.ജെ. ജേക്കബ് നൽകിയ അപേക്ഷയിൽ പ്രാഥമിക തടസ്സവാദമുന്നയിച്ച് നൽകിയ വിശദീകരണത്തിലാണ് കസ്റ്റംസ് കമീഷണർക്കുവേണ്ടി അസി. സോളിസിറ്റർ ജനറൽ പി. വിജയകുമാർ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
കസ്റ്റംസ് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്നക്ക് മതിയായ സുരക്ഷയൊരുക്കണമെന്ന എറണാകുളം അഡീ. സി.ജെ.എം കോടതി ഉത്തരവിട്ടതിനെതിരെ ജയിൽ ഡി.ജി.പി ഹൈകോടതിയിൽ നൽകിയ ഹരജി ചൂണ്ടിക്കാട്ടിയാണ് തടസ്സവാദം ഉന്നയിച്ചത്. അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശമനുസരിച്ചാണ് ജയിൽ ഡി.ജി.പി ഹരജി നൽകിയത്. കേസിെൻറ ഫയലുകൾ ഉൾപ്പെടെ പരിശോധിച്ച എ.ജിയുടെ അറിവോടെയാണ് ഹരജി. . ഇൗ സാഹചര്യത്തിൽ കസ്റ്റംസിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ അനുമതി തേടുന്ന അപേക്ഷയിൽ എ.ജിക്ക് നിഷ്പക്ഷമായി തീരുമാനമെടുക്കാൻ കഴിയുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്. അതിനാൽ, അപേക്ഷ അഡ്വക്കറ്റ് ജനറൽ പരിഗണിക്കുന്നത് ശരിയോ തെറ്റോ എന്ന് പരിശോധിക്കണമെന്ന് വിശദീകരണത്തിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.