അത് മൂർഖനല്ല; ഉഗ്രനൊരു രാജവെമ്പാല! പറമ്പിൽനിന്ന് പിടികൂടിയ പാമ്പിനെ കണ്ട് ഞെട്ടി വീട്ടുകാർ...
text_fieldsമാനന്തവാടി (വയനാട്): മൂർഖനാണെന്നു കരുതിയാണ് വീട്ടുകാർ പാമ്പുപിടുത്ത വിദഗ്ധനെ വിളിച്ചത്. എന്നാൽ, പാമ്പുപിടിത്ത വിദഗ്ധന്‍ സുജിത്ത് വയനാട് വന്നുനോക്കിയപ്പോൾ കണ്ടത് ഉഗ്രനൊരു രാജവെമ്പാല! പേരിയ 38 ലെ ചക്കിട്ടമുറി ബെന്നിയുടെ വീട്ടുപറമ്പിലെ മുളങ്കൂട്ടത്തിനടുത്തായാണ് പാമ്പിനെ കണ്ടത്.
മൂര്‍ഖന്‍ പാമ്പ് ആണെന്ന് കരുതിയാണ് വീട്ടുകാര്‍ സുജിത്തിനെ വിവരമറിയിച്ചത്. സുജിത് വന്നുനോക്കിയപ്പോൾ ആദ്യം പാമ്പിനെ കണ്ടില്ല. മുളങ്കൂട്ടത്തിലൊളിച്ച പാമ്പിനെ പിടികൂടുക പ്രയാസമാണെന്നും പിന്നീട് പിടിക്കാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ കാണുകയാണെങ്കില്‍ അറിയിച്ചാല്‍ മതിയെന്നും പറഞ്ഞ് സുജിത്ത് മടങ്ങാനൊരുങ്ങുകയായിരുന്നു.
പാമ്പിനെ കണ്ടതോടെ പുറത്തിറങ്ങി നടക്കാന്‍ ഭയമാണെന്ന് വീട്ടുകാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തിരിച്ചുപോകുംമുമ്പ് ഒന്നുകൂടി പരിശോധിക്കുകയായിരുന്നു സുജിത്ത്. വിശദമായി പരിശോധിക്കുന്നതിനടിയിലാണ് പാമ്പിനെ കണ്ടത്. അതോടെ, വീട്ടുകാർ പറഞ്ഞ രീതിയിൽ കേവലമൊരു മൂര്‍ഖനല്ല, ഉഗ്രനൊരു രാജവെമ്പാല തന്നെയാണ് മുളങ്കൂട്ടത്തിൽ ഒളിച്ചിരിക്കുന്നതെന്ന് വ്യക്തമായി.
തുടര്‍ന്ന് പാമ്പിനെ പിടിക്കാനായി സുജിത്തിന്റെ നീക്കം. പിടികൂടുന്നതിനിടെ, അരുവിയിലേക്ക് ചാടിയ പാമ്പ് കുറഞ്ഞൊഴുകുന്ന വെള്ളത്തിലൂടെ അതിവേഗം നീന്തി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ, വിട്ടുകൊടുക്കാതെ സുജിത് പാമ്പിനെ പിന്തുടർന്നു. ഒടുവിൽ അരുവിയിൽനിന്ന് കരകയറി രക്ഷപ്പെടാൻ അനുവദിക്കാതെ സാഹസികമായി പാമ്പിനെ പിടികൂടുകയായിരുന്നു. കൈയിൽ കരുതിയ സഞ്ചിയിലാക്കിയ രാജവെമ്പാലയെ സുജിത് വരയാല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇതിനെ പിന്നീട് വനത്തില്‍ വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.