Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂരം കലക്കിയ സംഭവം:...

പൂരം കലക്കിയ സംഭവം: ജുഡീഷ്യൽ അന്വേഷണത്തിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല -പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
PK Kunhalikutty
cancel

മലപ്പുറം: തൃശൂർ പൂരം അ​ലങ്കോലപ്പെടുത്തിയ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണത്തിൽ കുറഞ്ഞ ഒന്നുംതന്നെ സ്വീകാര്യമല്ലെന്ന്​ യു.ഡി.എഫ്​ നിയമസഭ കക്ഷി ഉപനേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി. പൂരം കലക്കിയെന്ന ആരോപണം ഗൗരവമുള്ളതാണ്​. അത്​ തങ്ങൾ വിടാൻ പോകുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

പൊലീസ്​ കലക്കിയെന്ന ​ആരോപണം ​​പൊലീസിലെ തന്നെ വേറൊരു ഏജൻസിയായ ​ക്രൈംബ്രാഞ്ച്​ അന്വേഷിച്ചിട്ടു കാര്യമില്ല. ഇതിന്‍റെ സത്യാവസ്ഥ ജനങ്ങൾക്ക്​ അറിയണം. അൻവർ മാത്രമല്ല, വി.എസ്​. സുനിൽകുമാറടക്കം ഭരണകക്ഷി നേതാക്കൾ ഈ ആരോപണം ആവർത്തിക്കുന്ന സാഹചര്യത്തിൽ അത്​ ഗൗരവമുള്ള കാര്യമാണ്​. പൊലീസിന്‍റെ അന്വേഷണം ഒരിക്കലും സ്വീകാര്യമല്ല.

ഒരു എ.ഡി.ജി.പി ഇടപെട്ടില്ല എന്നതു മാത്രമല്ല, പൊലീസ്​ സംവിധാനമാണ്​ അവിടെ പരാജ​യപ്പെട്ടിരിക്കുന്നത്​. പ്രതിപക്ഷം ഇതിനെതിരെ പൊതുജനങ്ങൾക്കിടയിൽ ശക്​തമായ കാമ്പയിൻ സംഘടിപ്പിക്കുമെന്നും​ പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur PooramP K Kunhalikutty
News Summary - pooram Issue: It is not acceptable that it is less than a judicial inquiry -P.K. Kunhalikutty.
Next Story