Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വരുന്നത്​...

‘വരുന്നത്​ തെരഞ്ഞെടുപ്പല്ല, മോദിക്കെതിരായ യുദ്ധം; രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തിപകരണം’; സമരാഗ്നിയാത്രയിൽ രേവന്ത്​​ റെഡ്​ഡി

text_fields
bookmark_border
Revanth Reddy
cancel

തിരുവനന്തപുരം: വരുന്നത്​ തെരഞ്ഞെടുപ്പല്ല, മോദിക്കെതിരായ യുദ്ധമാണെന്ന്​ തെലങ്കാന മുഖ്യമന്ത്രി രേവന്ത്​ റെഡ്​ഡി. എൻ.ഡി.എ എന്നാൽ വിഭജനമെന്നാണ് അർഥം. ഇത്തവണ കേരളത്തിൽ കഠിനപ്രയത്നം ചെയ്താൽ 20 സീറ്റും നേടാൻ കോൺഗ്രസിനാവും. രാജ്യത്ത് കോൺഗ്രസ്‌ സർക്കാർ വന്നില്ലെങ്കിൽ മണിപ്പൂർ ആവർത്തിക്കും. കെ.പി.സി.സിയുടെ സമരാഗ്നി യാത്ര സമാപന സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.​

നരേന്ദ്ര മോദിക്കെതിരെ പോരാടാൻ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തിപകരണം. കേരളത്തിലെ സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്​. തെലങ്കാനയിലെ മുൻ ബി.ആർ.എസ് സർക്കാറും കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാറും തമ്മിൽ വ്യത്യാസമില്ല. നാട്ടിൽ സമാധാനം സംരക്ഷിക്കാനും ജനാധിപത്യം നിലനിൽക്കാനും കോൺഗ്രസ്​ അധികാരത്തിലെത്തണമെന്നും അ​ദ്ദേഹം പറഞ്ഞു.

കോൺഗ്രസ്​ രാജ്യത്ത്​ ശക്തമായി തിരിച്ചുവരുമെന്ന്​ മുഖ്യപ്രഭാഷണം നടത്തിയ സച്ചിൻ പൈലറ്റ്​ പറഞ്ഞു. ബി.ജെ.പി ഭരണത്തിൽ മതേതരത്വ​വും ജനാധിപത്യവും തകർക്ക​​പ്പെടുകയാണ്​. കർഷകരും സാധാരണക്കാരും ദുരിതം അനുഭവിക്കുന്നു. ഇ.​ഡി പോലുള്ള ഏജൻസികളെ ഉ​പയോഗിച്ച്​ പ്രതിപക്ഷനേതാക്കളെ നേരിടാൻ അവർ ശ്രമിക്കുന്നു. ഇ.ഡിയുടെ 90 ശതമാനം കേസുകളും പ്രതിപക്ഷ​ത്തിനെതിരെയാണ്​. കേരളത്തിലാവട്ടെ ഇടത്​ സർക്കാർ അഴിമതിയിൽ മുങ്ങിനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ, ​​പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ, ശശി തരൂർ, രമേശ്​ ചെന്നിത്തല, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്​, എം.എം. ഹസൻ, തെലങ്കാന മന്ത്രി പൊന്നം പ്രഭാകർ, ജിഗ്​നേഷ്​ മേവാനി, ടി. സിദ്ദീഖ്​, അടൂർ ​പ്രകാശ്​, പി.സി. വിഷ്ണുനാഥ്​ തുടങ്ങിയവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiRevanth ReddySamaragni Yatra
News Summary - It is not an election, but a war against Modi - Revanth Reddy
Next Story