Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

കെ.എച്ച്.ആർ.ഡബ്ല്യു.എസിലെ എം.ഡി നടത്തിയത് അഴിമതിയും ധൂർത്തുമെന്ന് റിപ്പോർട്ട്

text_fields
bookmark_border
കെ.എച്ച്.ആർ.ഡബ്ല്യു.എസിലെ എം.ഡി നടത്തിയത് അഴിമതിയും ധൂർത്തുമെന്ന് റിപ്പോർട്ട്
cancel

കോഴിക്കോട്: കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ (കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്) മനേജിങ് ഡയറക്ടർ അഴിമതിയും ധൂർത്തും നടത്തിയെന്ന് ധനകാര്യ പരിശോധ റിപ്പോർട്ട്. മാനേജിങ് ഡയറക്ടർ ജി. അശോക് ലാൽ അർഹതയില്ലാത്ത ഇൻസെന്റീവ് തുക സ്വീകരിച്ചുവെന്ന് ധനകാര്യ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. ജി.അശോക് ലാൽ സേവനമനുഷ്ഠിച്ച കാലത്ത് അനർഹമായി ഇൻസെന്റീവായി ആകെ 2,25,735 രൂപ കൈപ്പറ്റി. 2016-17 സാമ്പത്തിക വർഷം 41,500 രൂപയും, 2017-18 ൽ 66,500 രൂപയും 2018-19ൽ 66,500 രൂപയും 2019-20ൽ 51,195 രൂപയും കൈപ്പറ്റിയെന്ന് കണ്ടെത്തി. ഈ തുക 18 ശതമാനം പലിശ സഹിതം തിരികെ പിടിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

കെ.എച്ച്.ആർ.ഡബ്ല്യു.എസ് ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രൂപീകൃതമായ സ്ഥാപനമാണ്. അതാകട്ടെ ലാഭനഷ്ടങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട സൊസൈറ്റിയാണ്. ഈ സൊസൈറ്റിയിലെ ജീവനക്കാർക്കുള്ള സേവന, വേതന ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത് കെ.എസ്.ആറിൽ നിഷ്കർഷിച്ചിട്ടുള്ള ചട്ടങ്ങൾക്ക് അനുസരിച്ചാണ്. അതിനാൽ ഇൻസെന്റീവ് അനുവദിക്കുന്നതിന് സർക്കാറിന്റെ അനുമതി ആവശ്യമാണ്.

ഇൻസെന്റീവ് അനുവദിക്കുന്നതിന് മുമ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വിയോജനക്കുറിപ്പ് ഫയലിൽ രേഖപ്പെത്തിയിരുന്നു. എന്നാൽ, തന്റെ മാതൃസ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രീയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (കെ.എസ്.ഐ.ഡി.സി) നിന്ന് പ്രവർത്തന ലാഭവിഹിതം ലഭിച്ചിരുന്നതിനാൽ ഇവിടെയും അർഹതയുണ്ടെന്ന് വാദിച്ചാണ് അശോക് ലാൽ സ്വയം ഉത്തരവ് പുറപ്പെടുവിച്ച് തുക കൈപ്പറ്റിയത്.

2017 ഡിസംബർ 23ന് അശോക് ലാൽ തിരുവനന്തപുരത്തുനിന്നും കോഴിക്കോട് വരെ ഔദ്യോഗിക യാത്രയുടെ ഭാഗമായി വിമാനയാത്ര നടത്തിയെന്നും കണ്ടെത്തി. എന്നാൽ, ഈ യാത്രയ്ക്ക് സർക്കാർ ഗവേണിങ് ബോഡിയുടെ അനുമതി ലഭ്യമായിരുന്നില്ല. ഈ യാത്രയ്ക്ക് ചെലവായ 2,665 രൂപ റിയാ ട്രാവൽസ് എന്ന ഏജൻസിയ്ക്ക് നൽകിയിട്ടുണ്ട്. ഈ യാത്രയുടെ സാധൂകരണം ഇതുവരെയും തേടിയിട്ടില്ല. ഇത് സർക്കാർ ഉദ്യാഗസ്ഥർ ഔദ്യോഗിക യാത്ര നടത്തുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണ്. സർക്കാർ സാധൂകരണം ലഭിച്ചില്ലെങ്കിൽ ചെലവഴിച്ച 2665 രൂപ 18 ശതമാനം പലിശ സഹിതം അശോക് ലാലിൽ നിന്നും തിരിച്ചുപിടിക്കണമെന്നും ശിപാർശ ചെയ്തു.

അതുപോലെ, കെ.എച്ച്.ആർ.ഡബ്ല്യു.എസിലെ ഔദ്യോഗിക വാഹനം ഒഴിവാക്കി സർക്കാറിന്റെയോ ഗവേണിങ് ബോഡിയുടെയോ അനുവാദം ഇല്ലാതെ ക്രമവിരുദ്ധമായി വാഹനം വാടകയ്ക്ക് എടുത്തു. ഈ വാഹനം 2016, 2017, 2018 വർഷങ്ങിൽ നാലു തവണ തമിഴ്നാട്ടിലെ ശിവകാശിയിൽ പോയിരുന്നുവെന്ന് ലോഗ് ബുക്ക് പരിശോധനയിൽ കണ്ടെത്തി.

യാത്രാബത്ത സംബന്ധിച്ച പ്രത്യേക ചട്ടത്തിലെ അധ്യായം ആറ് പ്രകാരം സംസ്ഥാനത്തിന്റെ പുറത്തേക്ക് യാത്ര നടത്തുന്നതിന് സർക്കാരിന്റെ അനുമതി ആവശ്യമാണ്. എന്നാൽ സർക്കാറിന്റേയോ ബോർഡിന്റേയോ അനുമതിയില്ലാതെയാണ് അശോക് ലാൽ ഈ യാത്രകളെല്ലാം നടത്തിയത്. അതിനാൽ ഈ യാത്രകളെല്ലാം അനൗദ്യോഗിക യാത്രയായി കണക്കാക്കേണ്ടതാണ്. ഇത്തരത്തിൽ യാത്രകളിലായി 2200 കി.മി (550x4) അനൗദ്യോഗികമായി സംസ്ഥാനത്തിന് പുറത്തേയ്ക്ക് ലാൽ യാത്ര നടത്തി. യാത്രകൾക്കായി കൈപ്പറ്റിയ 8,800 രൂപ 18 ശതമാനം പലിശസഹിതം അശോക് ലായിൽ നിന്നും തിരിച്ചുപിടിക്കേണ്ടതാണെന്നും ശിപാർശയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - It is reported that the MD of KHRWS is corrupt and embezzlement
Next Story