അധികാരമില്ലാത്ത ഉദ്യോഗസ്ഥർ ഭൂമി പതിച്ചും പാട്ടം പുതുക്കിയും നൽകിയെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : സംസ്ഥാനത്ത് പലയിടത്തും അധികാരമില്ലാത്ത ഉദ്യോഗസ്ഥൻ ക്രമരഹിതമായി ഭൂമി പതിച്ചു നൽകുകയും പാട്ടം പുതുക്കിയെന്നും സി.എ.ജി റിപ്പോർട്ട്. സ്ഥാപനങ്ങളുടെ പാട്ടം പുതുക്കാൻ അർഹതപ്പെട്ട അധികാരി സംസ്ഥാന സർക്കാരാണെന്ന് 2011 ൽ കോടതി ഉത്തരവുകളുണ്ട്. എന്നിട്ടും അധികാരപ്പെട്ട ഉദ്യോഗസ്ഥൻ മാത്രമേ പട്ടയം അനുവദിക്കുന്നുള്ളുവെന്ന് ഉറപ്പാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
കെ.എൽ.എ.ആർ-ലെ ചട്ടം ആറ് (രണ്ട്) പ്രകാരം, പ്രയോജനപ്രദമായ അനുഭവാവകാശത്തിന് ഭൂമിപതിവ് മുഖേന ഭൂമി പതിച്ചുനൽകുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ആർ.ഡി.ഒ ആണ്. ഭൂമി തികച്ചും ആവശ്യമാണെന്ന് വ്യക്തിപരമായി മനസിലാക്കിയ ശേഷമേ പതിച്ചു നൽകൽ ഉത്തരവ് പാസാക്കാവൂ എന്നണ് വ്യവസ്ഥ. ഇത് പാലാച്ചായിരിക്കമം ഭൂമി പതിച്ച് നൽകേണ്ടത്.
എന്നാൽ, 2017-2022 കാലയളവിൽ, അധികാരമില്ലാത്ത ഉദ്യോഗസ്ഥൻ പാട്ടം പുതുക്കി നൽകിയതായും ഭൂമി പതിച്ചു നിൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി. ആലുവ , ദേവികുളം ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ അധികാരമില്ലാത്ത ഉദ്യോഗസ്ഥർ ക്രമരഹിതമായി പതിവ് മുഖേന ഭൂമി പതിച്ചു നൽകിയതായും പാട്ടം പുതുക്കി നൽകിയതായും കണ്ടെത്തി. ഇക്കാലത്തെ ആലുവയിലെ അഡീഷണൽ തഹസിൽദാരും ദേവികുളം തഹസിൽദാരും അധികാര ദുർവിനിയോഗം നടത്തി.
1999-ൽ ഇടുക്കിയിലെ ദേവികുളം താലൂക്കിലെ ഒരു ഡെപ്യൂട്ടി തഹസിൽദാർ തന്റെ അധികാരം മറികടന്ന് ക്രമരഹിതമായി ഭൂമി പതിച്ച് നൽകിയതായി കണ്ടത്തിയിരുന്നു. തുടർന്ന്, സർക്കാരിന് ആ ക്രമരഹിതമായ 530 ഭൂമി പതിവുകൾ റദ്ദാക്കേണ്ടി വന്നു. ഇത്തരമൊരു മുൻഅനുഭവം ഉണ്ടായിട്ടും, അധികാരപ്പെട്ട ഉദ്യോഗസ്ഥൻ മാത്രമേ പട്ടയം അനുവദിക്കുന്നുള്ളു എന്ന് ഉറപ്പാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.