ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍ പ്രാമുഖ്യം മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരമെന്ന് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത
text_fieldsകോട്ടയം:കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍ പ്രാമുഖ്യം മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരമാണെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത.
മാര്‍ത്തോമ്മാ സഭ ലഹരി വിമോചന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലക്ഷ്യ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായുള്ള ആസക്തികള്‍ക്കെതിരെയുള്ള വി റ്റൂ ക്യാമ്പയിന്‍റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മെത്രാപ്പോലിത്ത.
സമിതി പ്രസിഡൻറ് തോമസ് മാര്‍ തിമൊഥെയോസ് എപ്പിസ്ക്കോപ്പാ അധ്യക്ഷത വഹിച്ചു. റവ. തോമസ് പി.ജോര്‍ജ്, ചെയര്‍മാന്‍ റവ. പി.ജെ.മാമച്ചന്‍, കണ്‍വീനര്‍ അലക്സ് പി.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
ആരാധനാലയങ്ങൾ തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മത-സാമുഹിക സംഘടനകൾ രംഗത്ത് വന്നിരുന്നു. നിയന്ത്രണങ്ങൾ പാലിച്ചും ആരാധനാലയങ്ങൾ തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.