യുദ്ധം ചെയ്യാൻ മനുഷ്യർ തിരക്കുകൂട്ടുന്നത് വളരെ ഭയപ്പാടോടെ കാണുന്നു -ടി.ഡി രാമകൃഷ്ണൻ
text_fieldsകോഴിക്കോട്: ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ട ഒരു മഹാമാരിയുടെ രണ്ട് വർഷങ്ങൾക്ക് ശേഷവും യുദ്ധം ചെയ്യാൻ മനുഷ്യർ തിരക്കുകൂട്ടുന്നത് വളരെ ഭയപ്പാടോടെയാണ് കാണുന്നതെന്ന് എഴുത്തുകാരൻ ടി.ഡി രാമകൃഷ്ണൻ. യുക്രെയ്നിൽ മറ്റൊരു കളിക്കളമായിരിക്കാം ഹിംസയുടെ പ്രയോക്താക്കൾ അന്വേഷിക്കുന്നത്. നിരന്തരമായി നമ്മുടെ നിലപാടുകളെ നവീകരിച്ച് പുതിയ തന്ത്രങ്ങളിലേക്കും അന്വേഷണങ്ങളിലേക്കും പോകേണ്ട കാലമാണിതെന്നും ടി.ഡി രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.
ആഗോളതലത്തിൽ തീവ്രവലതുപക്ഷ ചിന്തകളെ, അതിന്‍റെ ഹിംസാത്മകതക്കും പലയിടത്ത് നിന്ന് പിന്തുണ ലഭിക്കുന്ന കാലമാണ്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് യുദ്ധങ്ങൾ ആവർത്തിക്കപ്പെടുന്നു. രാഷ്ട്രീയമായ പല കാരണങ്ങളും ഇത്തരം യുദ്ധങ്ങളുടെ പിറകിൽ ഉണ്ടാകാം.
നമ്മുടെ രാജ്യം വളരെ മോശപ്പെട്ട കാലത്തിലൂടെയാണ് കടന്നുപോകുന്നത്. വലിയ തോതിൽ ധ്രുവീകരണങ്ങളും അക്രമങ്ങളും നടക്കുന്നു. ഇത്തരം പ്രവർത്തനങ്ങളെ പുതിയ രീതികളിലൂടെയും വഴികളിലൂടെയും ആയുധങ്ങളിലൂടെ നേരിടേണ്ട നാളുകളാണ്.
ഈ സാഹചര്യത്തിൽ നിരന്തരം നവീകരിച്ചു കൊണ്ടു തന്നെ ഇത്തരം നീക്കങ്ങളെ നേരിടാൻ നമ്മുക്ക് ഉത്തരവാദിത്തമുണ്ടെന്നും തത്വചിന്തപരമായ പ്രതിരോധങ്ങൾ ഫലവത്താകുന്നില്ലെന്നും ടി.ഡി രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. 'മാധ്യമം' ആഴ്ചപ്പതിപ്പിന്‍റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റ് ദ് റൈറ്റേഴ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.