സ്കൂളുകളിൽ പഠനം ഇനി വിവര സാേങ്കതിക വിദ്യാ അധിഷ്ഠിതം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഏഴാം ക്ലാസ് വരെയുള്ള പഠനം പുതിയ അധ്യയന വർഷം മുതൽ വിവരസാേങ്കതിക വിദ്യയിൽ (െഎ.സി.ടി) അധിഷ്ഠിതം. ഇതിനായി െഎ.ടി@സ്കൂൾ തയാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍, -എയ്ഡഡ് സ്കൂളുകള്‍ ഹൈടെക് ആക്കുന്നതിനുള്ള ബ്രോഡ്ബാന്‍ഡ് ഇൻറര്‍നെറ്റ് കണക്ഷന് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ 97 ശതമാനം പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. പദ്ധതിയില്‍പെട്ട സ്കൂളുകളില്‍ ലാപ്ടോപ്, ഡെസ്ക് ടോപ്, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍ എന്നിവയുടെ സഹായത്തോടെയായിരിക്കും അധ്യാപനം. ഇൻറര്‍നെറ്റ് സൗകര്യം ലഭ്യമാകാത്ത വിദൂരസ്ഥലങ്ങളിലുള്ള മൂന്നു ശതമാനം സ്കൂളുകളിലാണ് പ്രവൃത്തി പൂര്‍ത്തീകരിക്കാനുള്ളത്. അതും ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി എട്ടുമുതല്‍ പന്ത്രണ്ടുവരെയുള്ള 4775 സര്‍ക്കാര്‍,- എയ്ഡഡ് സ്കൂളുകളിലായി 45,000 ക്ലാസ് മുറികളാണ് ഹൈടെക്കാക്കാനും ഐ.ടി ലാബുകള്‍ സ്ഥാപിക്കുന്നതിനുമുള്ള പ്രവൃത്തികള്‍ നടന്നുവരുന്നത്. എട്ട്, ഒമ്പത്, 10, 12 ക്ലാസുകള്‍ക്കായി 400 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. ഇതിെൻറ തുടര്‍ച്ചയായി ഒന്നുമുതല്‍ ഏഴു വരെയുള്ള പ്രൈമറി ക്ലാസുകളിലും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനം കാര്യക്ഷമമാക്കും. ഹൈസ്കൂള്‍ ക്ലാസുകളില്‍ ഐടി@സ്കൂളിെൻറ നേതൃത്വത്തില്‍ ഐ.സി.ടി സഹായകപഠനം ആരംഭിച്ച അതേ മാതൃകയില്‍ത്തന്നെയാണ് ഈ അധ്യയന വര്‍ഷം മുതല്‍ പ്രൈമറി അപ്പര്‍ പ്രൈമറി തലങ്ങളിലും ആരംഭിക്കുന്നത്. അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് വിവിധ വിഷയങ്ങള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠിക്കാനുതകുന്ന ‘ഇ@വിദ്യ’ എന്ന പുസ്തകവും ഓപറേറ്റിങ് സിസ്റ്റവും ഡിജിറ്റല്‍ ഉള്ളടക്കമടങ്ങുന്ന ഡി.വി.ഡിയും മുരുകന് കാട്ടാക്കട രചിച്ച പ്രവേശനഗീത സീഡിയും മന്ത്രി പ്രകാശനം ചെയ്തു.
പുസ്തകങ്ങൾ എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ലഭിക്കും. ഇതോടെ ഏഷ്യയിലെ ആദ്യത്തെ ത്രീഡി ക്ലാസ് റൂമുകളായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. ബി.എസ്.എൻ.എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ ആര്. മണി, പൊതു വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, എസ്.എസ്.എ ഡയറക്ടര്‍ ഡോ. കുട്ടികൃഷ്ണന്, മുഖ്യമന്ത്രിയുടെ വികസനകാര്യ ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, ഐടി@സ്കൂള്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ സംബന്ധിച്ചു.
പരിശീലനം ലഭിച്ചത് 70,602 അധ്യാപകർക്ക്
തിരുവനന്തപുരം: െഎ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസത്തിനായി 32,100 എൽ.പി സ്കൂള്‍ അധ്യാപകരും 38,502 യു.പി സ്കൂള്‍ അധ്യാപകരുമടക്കം പരിശീലനം ലഭിച്ച 70,602 എല്‍.പി/യുപി അധ്യാപകരാണ് പുതിയ അധ്യയനവര്‍ഷത്തില്‍ പൊതുവിദ്യാലയങ്ങളിലെത്തുക.
50 കുട്ടികളുള്ള ഒരു സ്കൂളില്‍ രണ്ട് കമ്പ്യൂട്ടറും ഒരു മള്‍ട്ടി മീഡിയ പ്രൊജക്ടറും നൂറു കുട്ടികളുള്ള സ്കൂളില്‍ നാല് കമ്പ്യൂട്ടറും രണ്ട് മള്‍ട്ടി മീഡിയ പ്രൊജക്ടറും 200 കുട്ടികളുള്ള സ്കൂളില്‍ ആറ് കമ്പ്യൂട്ടറും രണ്ട് മള്‍ട്ടി മീഡിയ പ്രൊജക്ടറും 300 കുട്ടികളുള്ള സ്കൂളില്‍ എട്ട് കമ്പ്യൂട്ടറും മൂന്ന് മള്‍ട്ടി മീഡിയ പ്രൊജക്ടറും 400 കുട്ടികളുള്ള സ്കൂളില്‍ 10 കമ്പ്യൂട്ടറും നാല് മള്‍ട്ടി മീഡിയ പ്രൊജക്ടറും 500 കുട്ടികളുള്ള സ്കൂളില്‍ 12 കമ്പ്യൂട്ടറും അഞ്ച് മള്‍ട്ടി മീഡിയ പ്രൊജക്ടറും അഞ്ഞൂറിനു മുകളില്‍ കുട്ടികളുള്ള സ്കൂളില്‍ 15 കമ്പ്യൂട്ടറും ആറ് മള്‍ട്ടി മീഡിയ പ്രൊജക്ടറും ലഭ്യമാക്കും. ഇതിനുപുറമേ സൗകര്യമുള്ള സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍, മള്‍ട്ടി ഫങ്ഷനർ പ്രിൻറര്‍, വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം എന്നിവയും ഏര്‍പ്പെടുത്തും. ഇതിെൻറ വിശദ പദ്ധതി റിപ്പോര്‍ട്ട് ജൂലൈയിൽ കിഫ്ബിക്ക് സമര്‍പ്പിക്കും. ജൂണ്‍ മുതല്‍ തന്നെ ഇതിനുള്ള സര്‍വേ ഐ.ടി @ സ്കൂളിെൻറ നേതൃത്വത്തില്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് 9,377 സ്കൂളുകള്‍ക്ക് ഇതിെൻറ പ്രയോജനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.