വാഗൺ ട്രാജഡിയല്ല, വിളിക്കേണ്ടത് വാഗൺ കൂട്ടക്കുരുതി –മന്ത്രി മുഹമ്മദ് റിയാസ്
text_fieldsതിരൂർ (മലപ്പുറം): സ്വാതന്ത്ര്യസമരത്തിലെ പ്രധാന ഏടുകളിലൊന്നായ വാഗൺ ട്രാജഡിയെ വാഗൺ കൂട്ടക്കുരുതിയെന്നാണ് വിളിക്കേണ്ടതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. മലപ്പുറം ജില്ലക്ക് ഉജ്ജ്വല കോളനിവിരുദ്ധ പോരാട്ട പാരമ്പര്യമുണ്ട്. അതിലെ ഉജ്ജ്വല സ്മരണയാണ് തിരൂരിലെ വാഗൺ കൂട്ടക്കൊല. അതിനെ ട്രാജഡി എന്ന് വളിക്കാനാകില്ല.
ബോധപൂർവം സൃഷ്ടിക്കപ്പെട്ടതായതിനാൽ അത് കൂട്ടക്കൊല തന്നെയാണ് -കുറുക്കോളി മൊയ്തീൻ എം.എൽ.എ വാഗൺ ട്രാജഡിയുമായി ബന്ധപ്പെട്ടുന്നയിച്ച ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കാനും ചരിത്ര അവബോധം ഉയർത്താനും തിരൂർ വാഗൺ ട്രാജഡി സ്മാരകത്തിനോടനുബന്ധിച്ച് മ്യൂസിയവും ലൈബ്രറിയും ലൈറ്റ് ആൻഡ് ഷോേയാട് കൂടിയുള്ള പാർക്കും തിരൂർ, പൊന്നാനി പുഴകളെ ബന്ധിപ്പിച്ച് ബോട്ട് സർവിസുകൾ ഉൾെപ്പടെയുള്ളവയും നടപ്പാക്കണമെന്ന് കുറുക്കോളി മൊയ്തീൻ നിർദേശിച്ചിരുന്നു.
തിരൂർ ഉൾെപ്പടെ മലപ്പുറം ജില്ലയിലെ ടൂറിസം മേഖലയിൽ നടപ്പാക്കേണ്ട പദ്ധതികൾ എം.എൽ.എമാരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.