മതനിരപേക്ഷതക്കൊപ്പമാണോ കോൺഗ്രസ് എന്ന് വ്യക്തമാക്കണം -യെച്ചൂരി
text_fieldsകണ്ണൂർ: ഫെഡറലിസവും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ മതനിരപേക്ഷ ശക്തികൾ ഒന്നിക്കേണ്ട സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കാൻപോലും കോൺഗ്രസ് തയാറല്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെമിനാറിൽ പങ്കെടുത്തവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചത്.
മതനിരപേക്ഷതക്കൊപ്പമാണോ നിലകൊള്ളുന്നതെന്ന് കോൺഗ്രസ് തീരുമാനിക്കണം. ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള കേന്ദ്രതീരുമാനം ഭാഷാ അടിസ്ഥാനത്തിൽ രൂപവത്കരിക്കപ്പെട്ട സംസ്ഥാനങ്ങളുടെ അവകാശങ്ങളെ തകർക്കുന്നതാണ്. ഹിന്ദുത്വശക്തികളെ പരാജയപ്പെടുത്താൻ എല്ലാ മതനിരപേക്ഷ ശക്തികളും ഒന്നിക്കണം.
ഈ ശക്തികളെ നേരിടാനുള്ള സ്ഥായിയായ ശക്തി ഇടതുപക്ഷമാണ്. അതിനായി ഇടതുപക്ഷ ശക്തികളുടെ ഐക്യം വർധിപ്പിക്കണം. കേരളത്തിന്റെ വികസനമാതൃക രാജ്യം മുഴുവൻ എത്തിക്കണമെന്നും യെച്ചൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.