വധശ്രമത്തിന് ഗൂഢാലോചന നടത്തിയത് സുധാകരൻ തന്നെ; അപ്പീൽ നൽകുമെന്ന് ഇ.പി
text_fieldsതിരുവനന്തപുരം: വധശ്രമത്തിന് ഗൂഢാലോചന നടത്തിയത് കെ.സുധാകരൻ തന്നെയാണെന്ന് ഇ.പി ജയരാജൻ. സുധാകരനെ വെറുതെവിട്ട ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകും. പിണറായി വിജയനെയായിരുന്നു അക്രമികൾ ലക്ഷ്യമിട്ടത്. എത്രകാലം കഴിഞ്ഞാലും കേസിലെ പ്രതികൾ ശിക്ഷിക്കപ്പെടണമെന്നും ഇ.പി ജയരാജൻ പറഞ്ഞു.
ഇ.പി ജയരാജൻ വധശ്രമക്കേസിൽ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയിരുന്നു. വധശ്രമ കേസിലെ ഗൂഢാലോചന കുറ്റത്തിന് സുധാകരൻ വിചാരണ നേരിടണമെന്നായിരുന്നു സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈകോടതി സുധാകരന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
എൽ.ഡി.എഫ് കൺവീനറും മുൻ മന്ത്രിയുമായ ജയരാജനെ 1995 ഏപ്രിൽ 12ന് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട് 2016ലാണ് സുധാകരൻ ഹൈകോടതിയെ സമീപിച്ചത്.
ജയരാജൻ ചണ്ഡിഗഢിൽനിന്ന് പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങുമ്പോൾ ആന്ധ്രയിലെ ഓഗോളിൽ വെച്ചായിരുന്നു സംഭവം. ട്രെയിനിലെ വാഷ് ബേസിനിൽ മുഖം കഴുകുന്നതിനിടെ ഒന്നാം പ്രതി വിക്രംചാലിൽ ശശി വെടിയുതിർക്കുകയായിരുന്നെന്നാണ് കേസ്. പേട്ട ദിനേശൻ, ടി.പി. രാജീവൻ, ബിജു എന്നിവരാണ് കേസിലെ പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.