നീതിലഭിക്കാതെ കടൽക്കൊലക്കേസ്; ആശങ്കയോടെ മത്സ്യമേഖല
text_fieldsകൊല്ലം: കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ ദുരന്തം മത്സ്യമേഖലയിൽ സൃഷ്ടിക്കുന്നത് വലിയ ആശങ്ക. ഇറ്റാലിയൻ കപ്പൽ ‘എൻറിക്ക ലക്സി’യിൽ നിന്നുള്ള നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിെൻറ ഒാർമകൾ ഇന്നും മങ്ങാതെ നിലനിൽക്കെയാണ് കൊച്ചിയിൽ വീണ്ടും വിദേശകപ്പൽ അപകടം സൃഷ്ടിച്ചത്. കടൽക്കൊലക്കേസിൽ ഇനിയും നീതിലഭിക്കാത്തതിലുള്ള അമർഷം മത്സ്യമേഖയിൽ ശക്തമാണ്.
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്രപ്രശ്നമായി വളരുകയും ഒടുവിൽ അന്താരാഷ്ട്ര ൈട്രബ്യൂണലിൽ വരെ എത്തുകയും ചെയ്ത കടൽവെടിവെപ്പ് കേസിന് സംഭവിച്ചത് കൊച്ചി അപകടത്തിലും ആവർത്തിക്കരുതെന്ന ആവശ്യമാണ് മത്സ്യത്തൊഴിലാളികൾ ഉയർത്തുന്നത്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ സുരക്ഷിതമായി മീൻ പിടിക്കാനുള്ള അവസരമൊരുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ബാധ്യതയുണ്ടെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവ് ടി. പീറ്റർ പറഞ്ഞു. 200 നോട്ടിക്കൽ മൈൽവരെയാണ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സമുദ്രപരിധി.
ഇൗ മേഖലയിൽ മീൻ പിടിക്കാനുള്ള സ്വാതന്ത്ര്യം മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കടൽവെടിവെപ്പിന് പുറമേ കപ്പലിടിച്ചുണ്ടായ നിരവധി അപകടങ്ങൾ രണ്ടു പതിറ്റാണ്ടിനിടെ കൊല്ലം തീരത്തുണ്ടായിട്ടുണ്ട്. ഇവയിൽ പലതിലും അർഹമായ നഷ്ടപരിഹാരംപോലും ലഭിച്ചിട്ടില്ലെന്ന പരാതി നിലനിൽക്കുന്നു. അതേസമയം കടൽവെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും ജോലിയടക്കമുള്ള സഹായങ്ങളും ലഭ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.