ഐ.ടി.ഐകളിൽ ആർത്തവ അവധി; ശനിയാഴ്ചകളിൽ ക്ലാസില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി.ഐകളിൽ ശനിയാഴ്ച അവധിയും ആർത്തവ അവധിയും പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഐ.റ്റി.ഐ ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം.
ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വനിതകൾ പ്രവർത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ പോലും വനിത ട്രെയിനികൾ നിലവിലുണ്ട്. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ച് ഐ.റ്റി.ഐകളിലെ വനിത ട്രെയിനികൾക്ക് ആർത്തവ അവധിയായി മാസത്തിൽ രണ്ട് ദിവസം അനുവദിക്കുന്നത്.
ഐ.റ്റി.ഐ ട്രെയിനികൾക്ക് എല്ലാ ശനിയാഴ്ചയും അവധി അനുവദിക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഇതുമൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐ.റ്റി.ഐ. ഷിഫ്റ്റുകൾ പുനർനിശ്ചയിക്കുന്നു. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതൽ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതൽ വൈകുന്നേരം 5.30 വരെയാണ്.
ട്രെയിനികൾക്ക് ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവർക്ക് ഷോപ്പ് ഫ്ളോർ ട്രെയിനിങ്, ഹ്രസ്വകാല പരിശീലന കോഴ്സുകൾ എന്നിവക്കായി മറ്റു പാഠ്യേതര പ്രവർത്തനങ്ങൾക്കായും ശനിയാഴ്ചകൾ ഉപയോഗപ്പെടുത്താമെന്നും മന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.