പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ല -ഹൈകോടതി
text_fieldsകൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിെൻറ കസ്റ്റഡി മരണം പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈകോടതി. പൊലീസുകാർ പ്രതികളായ കേസ് െപാലീസ് തന്നെ അന്വേഷിക്കുന്നത് ശരിയായ രീതിയല്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് സി.ബി.െഎ അന്വേഷിക്കുന്നത് സബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാർ കോടതി സർക്കാറിനോടും പൊലീസിനോടും ആവശ്യപ്പെട്ടു. കസ്റ്റഡി മരണത്തിൽ സി.ബി.െഎ അേന്വഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ശ്രീജിത്തിെൻറ ഭാര്യ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
കേസ് ഫയലിൽ സ്വീകരിച്ച കോടതി വിഷയത്തിൽ സർക്കാറിനോട് വിശദീകരണം തേടി. കേസന്വേഷണം ശരിയായ രീതിയിലാണെന്നും നാലു പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഇൗ കേസ് മെയ് നാലിന് കോടതി വീണ്ടും പരിഗണിക്കും.
അന്വേഷണം ഫലപ്രദമല്ലെന്നും പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മരണപ്പെട്ട ശ്രീജിത്തിെൻറ ഭാര്യ അഖില ഹരജി നൽകിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചനക്കാരെ പുറത്തുകൊണ്ടുവരാൻ ഒരു നടപടിയുമുണ്ടായിട്ടില്ല. സംഭവത്തിന് ഉത്തരവാദികളായ റൂറൽ എസ്.പിയും സി.ഐയും ഉൾപ്പെടെയുള്ള ഉന്നതർക്കെതിരെ നടപടിയില്ല. പൊലീസുകാർ പ്രതിയായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ഫലപ്രദമാകില്ല. അതിനാൽ, സി.ബി.െഎക്ക് അന്വേഷണം കൈമാറണമെന്നും ഒരു കോടി നഷ്ടപരിഹാരം നൽകാൻ ഉത്തവിടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
പൊലീസുകാർക്കെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാർ പറഞ്ഞിരുന്നു. എന്നാൽ കമീഷൻ കേസിൽ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം അദ്ദേഹത്തിെൻറ പണിയെടുത്താൽ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും കമീഷനെതിരെ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.