രാഹുലിന്‍റേത് ഗാന്ധിയൻ ആലിംഗനമെന്ന് അബ്ദുല്ലക്കുട്ടി
text_fieldsകോഴിക്കോട്: രാഹുൽ ഗാന്ധി മോദിയെ ആലിംഗനം ചെയ്ത വിഷയത്തിൽ ചർച്ച തുടരുന്നതിനിടെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് എ.പി അബ്ദുല്ലക്കുട്ടി. രാഹുലിന്‍റേത് ധൃതരാഷ്ട്രാലിംഗനമോ അറേബ്യൻ കെട്ടിപ്പിടുത്തമോ മോദിയുടെ ഹഗ്ഗ് ഡിപ്ലോമസിയുമല്ലെന്നും ഒരു ഗാന്ധിയൻ ആലിംഗനമാണെന്നും അബ്ദുല്ലക്കുട്ടി എം.പി ഫേസ്ബുക്കിൽ കുറിച്ചു.
ഇതൊരു അഹിംസാത്മക ആലിംഗമാണെന്ന് പറയാവുന്നതാണ്. ഒരു കവിളത്ത് അടികൊണ്ടാൽ മറ്റെ കവിൾതടം കാണിച്ചു കൊടുക്കണം എന്ന് ബ്രിട്ടീഷ് കാലത്ത് ഇന്ത്യയെ പഠിപ്പിച്ച മഹാത്മ ഗാന്ധിയുടെ ശൈലിയാണ് രാഹുൽ ഗാന്ധി പാർലിമെന്റിൽ പ്രധാനമന്ത്രിയെ കെട്ടിപ്പുണർന്നതിലൂടെ കണ്ടത്. വെറുപ്പിന്‍റെയും വർഗീയ വിദ്വേഷങ്ങളുടേയും രൂപം പ്രാപിച്ച ഈ അരാജക കാലത്ത് ഇത് വളരെ ശ്രദ്ധേയമായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം
രാഹുലിന്റെ മോദി ആലിംഗനമാണ് ലോകം മുഴുവനുള്ള ഇപ്പഴത്തെ ചർച്ച
അനുകൂലിക്കുന്നവരും എതിർക്കുന്നവരും ധാരാളം...
ഇത് ധൃതരാഷ്ട്രാലിംഗനമല്ല...
ഇത് അറേബ്യൻ കെട്ടി പടുത്തമല്ല..
ഇത് സക്ഷാൽ മോദിയുടെ
ഹഗ്ഗ് ഡിപ്ലോമസിയുമല്ല..
ലളിതമായി പറഞ്ഞാ ഇത്
ഒരു ഗാന്ധിയൻ ആലിംഗനമാണ്...
ഇതൊരു അഹിംസാത്മക ആലിംഗമാണെന്ന് പറയാവുന്നതാണ്. ഒരു കവിളത്ത് അടികൊണ്ടാൽ മറ്റെ കവി ൾ തടം കാണിച്ചു കൊടുക്കണം എന്ന് ബ്രിട്ടീഷ് കാലത്ത് ഇന്ത്യയെ പഠിപ്പിച്ച മഹാത്മാ ഗാന്ധിയുടെ ശൈലിയാണ് രാഹുൽ ഗാന്ധി പാർലിമെന്റിൽ പ്രധാനമന്ത്രിയെ കെട്ടിപ്പുണർന്നതിലൂടെ കണ്ടത്..
നമ്മുടെ രാഷ്ട്രീയം വെറുപ്പിന്റേയും വർഗ്ഗീയവിദ്വേഷങ്ങളുടേയും രൂപം പ്രാപിച്ച് അസഹിഷ്ണുതയുടെ ഈ അരാജക കാലത്ത് ഇത് വളരെ ശ്രദ്ധേയമായ ഒന്നാണ്. കോൺഗ്രസ്സ് പ്രസിഡന്റായി വന്നയുടൻ രാഹുൽ പ്ലീനറി സമ്മേളത്തിൽ പറഞ്ഞത് വെറുപ്പിന്‍റെ രാഷ്ടീയത്തിന് പകരം സ്നേഹത്തിന്‍റെ രാഷ്ടീയമാണ് നമ്മുടേത് എന്നാണ്. 'നിങ്ങളെന്നെ പപ്പുവെന്ന് വിളിച്ച് കളിയാക്കിയാലും എനിക്ക് നിങ്ങളോട് യാതൊരു വിരോധവുമില്ല, എന്ന് പ്രസംഗിക്കുക മാത്രമല്ല മോദിയെ കെട്ടിപ്പിടിച്ച്
ആ രാഷ്ട്രീയത്തിന്റെ പ്രയോഗം വളരെ ഭംഗിയായി ലോകത്തെ കാണിച്ചു കൊടുക്കുകയാണ് ഈ യുവ നേതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.