Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്ക്​ പകരം...

മുഖ്യമന്ത്രിക്ക്​ പകരം ചുമതല നൽകാത്തത്​ ചട്ടലംഘനം -കെ.സി. ജോസഫ്​

text_fields
bookmark_border
KC-Joseph
cancel

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക്​ പോയപ്പോൾ പകരം ചുമതല നൽകാത്തത് ചട്ടലംഘനവും കീഴ്​വഴക്കത്തിന്​ എതിരുമാണെന്നും കെ.സി. ജോസഫ്​ എം.എൽ.എ. സഹമന്ത്രിമാരെ മുഖ്യമന്ത്രിക്ക്​ വിശ്വാസമില്ലാത്തത്​ കൊണ്ടാണോ ചുമതല ആർക്കും കൈമാറാതിരുന്നതെന്ന്​ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത്​ 20 ദിവസം ഭരണസ്​തംഭനമാണ്​ ഉണ്ടാകാൻ പോകുന്നത്​. 27 വകുപ്പുകളുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ആർക്കും ചുമതല ഏൽപിക്കാതെ ഇത്രയും ദിവസം മാറിനിൽക്കുന്നത്​ ​ തെറ്റാണ്​. ഇ-ഫയലിങ്​​ വഴി ചുമതല നിർവഹിക്കുമെന്നത്​ വിശ്വാസയോഗ്യമല്ല. ആശുപത്രിയിൽ ചികിത്സയിലുള്ള ഒരാൾ എങ്ങനെയാണ്​ ഇത്​ ചെയ്യുക. 1994ൽ ഇ.കെ. നായനാർ അഞ്ച്​ ദിവസം വിദേശത്ത്​ പോയപ്പോൾ ടി. കെ. രാമകൃഷ്​ണനും 2006ൽ ഉമ്മൻ ചാണ്ടി പോയപ്പോൾ വക്കം പുരുഷോത്തമനും പകരം ചുമതല കൈമാറിയിരുന്നു. വിദേശത്തുനിന്ന്​ വീണുപരിക്കേറ്റ ഉമ്മൻ ചാണ്ടി തിരി​െക എത്തിയപ്പോഴും ചുമതല വക്കത്തിന്​ തന്നെ നീട്ടി നൽകുകയായിരുന്നു. രാജ്യത്തിന്​ പുറത്ത്​ പോകു​േമ്പാൾ 19ാം വകുപ്പ് പ്രകാരം ചുമതല മറ്റൊരു മന്ത്രിയെ ഏൽപിക്കുകയും ഗവർണ​െറ അറിയിച്ച്​ സർക്കാർ ഉത്തരവ്​ പുറപ്പെടുവിക്കുകയും വേണമെന്നാണ്​ ചട്ടം.

പ്രളയം കാരണം സംസ്ഥാനത്തെ ജനങ്ങൾ ദുരിതമനുഭവിക്കു​േമ്പാൾ പണം പിരിക്കാൻ ​മന്ത്രിമാരെ വിദേശത്ത്​ അയക്കുന്നത്​ ശരിയല്ല. സർക്കാറി​​​​െൻറ ശ്രദ്ധ ഇപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്​ പകരം പണപ്പിരിവിലാണോ എന്ന് സംശയി​േക്കണ്ടിയിരിക്കുന്നു. പ്രത്യേക നിയമസഭ സമ്മേളനം പാഴാ​െയന്ന വിമർശനം ശരിയല്ല. വീട്ടിലേക്ക് മടങ്ങുന്നവർക്ക് 25,000 രൂപയെങ്കിലും ധനസഹായം നൽകണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kc josephkerala newskerala floodministersmalayalam newsRelief FundForeign Trip for flood
News Summary - Its Not a Proper time for Ministers to Collect Money From Foreign Countries - Kerala News
Next Story